scorecardresearch

മഴയുടെ കുഞ്ഞനുജനെത്തി, പേര് സ്കൈ; സന്തോഷം പങ്കിട്ട് സംവിധായകൻ ജോഫിൻ

"ഇന്ന് മകൾക്ക് നാല് വയസ്സ് തികയുന്നു, ഞങ്ങളുടെ സന്തോഷം വർധിപ്പിച്ച് മകൻ സ്കൈ ടി. ജോൺ എത്തി. ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു, വീട് കൂടുതൽ നിറവുള്ളതായി"

"ഇന്ന് മകൾക്ക് നാല് വയസ്സ് തികയുന്നു, ഞങ്ങളുടെ സന്തോഷം വർധിപ്പിച്ച് മകൻ സ്കൈ ടി. ജോൺ എത്തി. ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു, വീട് കൂടുതൽ നിറവുള്ളതായി"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
joffin t chacko

ദി പ്രീസ്റ്റ്, രേഖാചിത്രം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയ സംവിധായകനാണ് ജോഫിൻ ടി ചാക്കോ. തന്റെ ജീവിതത്തിലെ ഒരു സന്തോഷം പങ്കിടുകയാണ് ജോഫിൻ ഇപ്പോൾ. തനിക്ക് ഒരു മകൻ പിറന്ന സന്തോഷമാണ് ജോഫിൻ പങ്കുവയ്ക്കുന്നത്.  

Advertisment

Also Read: എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ഇദ്ദേഹമാണ്; കൂട്ടുകാരനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ

"2021 നവംബർ 27,  മഴ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ദിവസം. ആദ്യമായി ഞങ്ങൾ മാതാപിതാക്കളായ ദിനം. ഇന്ന് അവൾക്ക് നാല് വയസ്സ് തികയുന്നു, ഞങ്ങളുടെ സന്തോഷം വീണ്ടും വർധിക്കുന്നു. ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞായ സ്കൈ ടി. ജോണിനെ വരവേൽക്കാനുള്ള ഭാഗ്യം ലഭിച്ചു. ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു, വീട് കൂടുതൽ നിറവുള്ളതായി," ജോഫിൻ കുറിച്ചു. 

Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര

മകൾക്ക് മഴ ടി ജൊവാൻ എന്നാണ് ജോഫിനും ഭാര്യയും പേരു നൽകിയത്. മകനും വ്യത്യസ്തമായ പേരു തന്നെ നൽകിയിരിക്കുകയാണ് ജോഫിൻ. 

Advertisment

Also Read:

Film Director

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: