/indian-express-malayalam/media/media_files/uploads/2021/05/director-dennis-joseph-old-photos-and-memories-496747-FI.jpeg)
കോട്ടയം: 45 തിരക്കഥയാണ് ഡെന്നിസ് ജോസഫിന്റെ തൂലികയില്‍ നിന്ന് പിറന്നത്. എണ്‍പതുകളില്‍ മലയാള സിനിമയില്‍ ഉണ്ടായ ഹിറ്റ് ചിത്രങ്ങളുടെ നട്ടെല്ലായി നിന്നത് അദ്ദേഹത്തിന്റെ തിരക്കഥയായിരുന്നു. മോഹന്‍ലാലിനെ താരപദവിയിലേക്കെത്തിച്ച രാജവിന്റെ മകന്‍, മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത കഥാപാത്രമായ കോട്ടയം കുഞ്ഞച്ചന്‍, സിനിമാ പ്രേമികളുടെ നെഞ്ചിലെ നോവായി മാറിയ ആകാശദൂത്, നിറക്കൂട്ട്, ഫാന്റം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഗാന്ധര്‍വ്വം എന്നിങ്ങനെ നീളുന്നു തിരക്കഥകള്‍. ജോഷി, തമ്പി കണ്ണണന്താനം എന്നീ സംവിധായകര്‍ക്കൊപ്പമായിരുന്നു കൂടുതല്‍ സിനിമകളും. കെ ജി ജോർജ്, ടിഎസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും ഡെന്നിസ് തിരക്കഥയെഴുതിയിട്ടുണ്ട്. തിരക്കഥകൃത്ത് എന്ന നിലയില്‍ മാത്രമല്ല സംവിധായകന്റെ റോളിലും തിളങ്ങിയിട്ടുണ്ട് അദ്ദേഹം.
Also Read: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.