Tamil director-cinematographer KV Anand passes away: ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. കോവിഡ് മൂലം വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്, 54 വയസ്സായിരുന്നു. 1994ൽ മോഹൻലാൽ നായകനായ മലയാള ചിത്രം ‘തേന്മാവിൻ കൊമ്പത്തി’നു മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് ലഭിച്ചു.
ദിനപത്രത്തിൽ ഫോട്ടോഗ്രാഫറായി കരിയർ ആരംഭിച്ച കെ.വി ആനന്ദ് പിന്നീടി പിസി ശ്രീറാമിന്റെ സഹായിയായി. ‘ഗോപുര വാസലിലെ,’ ‘മീര,’ ‘ദേവർ മഗൻ,’ ‘അമരൻ,’ ‘തിരുട തിരുട’ എന്നീ ചിത്രങ്ങളില്‍ പി സി യുടെ സഹായിയായി പ്രവര്‍ത്തിച്ചു. ‘പ്രിയദര്ശന് സംവിധാനം ചെയ്ത ‘തേന്മാവിന് കൊമ്പത്ത്’ ആണ് ആദ്യം സ്വതന്ത്രമായി പ്രവര്‍ത്തിച്ച ചിത്രം.
ഛായാഗ്രാഹകനായി ഒരു ദശാബ്ദം നീണ്ട കരിയറിൽ ‘മിന്നാരം,’ ‘ചന്ദ്രലേഖ,’ ‘മുതൽവൻ,’ ‘ജോഷ്,’ ‘നായക്,’ ‘ബോയ്സ്,’ ‘കാക്കി,’ ‘ശിവാജി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ൽ ‘കനാ കണ്ടേൻ’ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് ‘അയൻ,’ ‘കോ,’ ‘മാട്രാൻ,’ ‘അനേഗൻ,’ ‘കവൻ,’ കാപ്പാന്’ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ തമിഴ് സിനിമാലോകത്തിന് നൽകി.
തമിഴ്, മലയാളം സിനിമാ മേഖലയിൽ നിന്നുള്ള നിരവധി ആളുകൾ കെ.വി. ആനന്ദിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നുണ്ട്. തമിഴ് നടൻ ഗൗതം കാർത്തിക്. ഛയാഗ്രാഹകൻ സന്തോഷ് ശിവൻ , സംഗീത സംവിധായകൻ ഹാരിസ് ജയരാജ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

Read Here
Read Here