വന്പൻ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിലെ തിയേറ്ററുകൾ കീഴടക്കുന്പോൾ മലയാള സിനിമകൾക്ക് പ്രദർശിപ്പിക്കാൻ കഴിയാത്ത അവസ്ഥ പുതിയതല്ല. ഈ ഓണക്കാലത്തും മലയാള സിനിമകളെ മുക്കി റിലീസിനൊരുങ്ങുന്ന ഒത്തിരി അന്യഭാഷ ബിഗ് ബജറ്റ് ചിത്രങ്ങളുണ്ട്. ഇതിന്റെ പുതിയ ഇരയാണ് നവാഗതനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘ബോബി’ എന്ന ചിത്രം.
വലിയ പ്രതീക്ഷകളൊന്നുമില്ലാതെ തിയേറ്ററിലെത്തിയ ബോബിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിയ്ക്കുന്നത്. എന്നാല്‍ വരുന്ന ആഴ്ച തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതിനാല്‍ ബോബി തിയേറ്ററില്‍ നിന്നും എടുത്ത് മാറ്റുകയാണത്രെ. ഒരു സംവിധായകനും കാണാന്‍ ആഗ്രഹിക്കാത്ത വേദനിക്കുന്ന കാഴ്ച താന്‍ കണ്ടു എന്ന് ഷെബി പറയുന്നു.
‘ബോബി പ്രദർശിപ്പിക്കുന്ന ചില തിയേറ്ററുകളിൽ ഇന്നലെ പോയിരുന്നു.പടം മികച്ച അഭിപ്രായം നേടുന്നുണ്ട്. ഉദാത്തമായ സൃഷ്ടിയൊന്നുമല്ല. എന്നാൽ കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമെന്നാണ് കാണുന്ന വർ പറയുന്നത്.ഏതായാലും കാണാനുള്ളവർ പെട്ടെന്ന് ചെന്ന് കാണണം. 24 ന് വലിയൊരു തമിഴ് പടത്തിന്റെ റിലീസുണ്ട്.ഞങ്ങളുടേതു പോലുള്ള കൊച്ചു സിനിമകളെ വിഴുങ്ങാനുള്ള വരവായിരിക്കും അതെന്ന് കരുതുന്നു.ഇപ്പോത്തന്നെ പലയിടത്തും ബോബിയുടെ പോസ്റ്ററിനു മീതെ ആ തമിഴ് ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടിച്ചു തുടങ്ങി.ഏതാനും ദിവസം കൂടെ ഞങ്ങളൊരു ജീവന്മരണ പോരാട്ടത്തിലാണ്. പ്രിയ സുഹൃത്തുക്കൾ എത്രയും പെട്ടെന്ന് സിനിമ കണ്ട് പിന്തുണയ്ക്കുക’ ഷെബി പറയുന്നു.
പ്രായത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന ചെറുപ്പക്കാരന്റെ കഥയാണ് ബോബി. മിയയും മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ് ബോബി. എന്റെ കൂട്ടുകാരന്റെ സഹോദരിയുടെ ജീവിതത്തിലെ ഒരു അംശത്തില്‍ നിന്നാണ് ബോബിയുടെ തിരക്കഥ തയ്യാറാക്കിയത്.