scorecardresearch
Latest News

വിമാനയാത്രയിൽ ഒപ്പം കൂടിയ അപ്സരസ്; പ്രിയതമയ്ക്ക് ആശംസകളുമായി ഭദ്രൻ

ഭദ്രന്റെയും ഭാര്യ ടെസ്സിയുടെയും വിവാഹ വാർഷികമാണിന്ന്.

വിമാനയാത്രയിൽ ഒപ്പം കൂടിയ അപ്സരസ്; പ്രിയതമയ്ക്ക് ആശംസകളുമായി ഭദ്രൻ

നാൽപതു വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കിയ ചലച്ചിത്രപ്രവർത്തകനാണ് ഭദ്രൻ. സ്ഫടികം, അയ്യർ ദി ഗ്രേറ്റ്, അങ്കിൾ ബൺ, പൂമുഖപടിയിൽ നിന്നെയും കാത്ത്, ഉടയോൻ, തുടങ്ങി അനവധി ചിത്രങ്ങൾ ഭദ്രന്റെ സംവിധാനത്തിൽ ഒരുങ്ങി. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രമാക്കിയുള്ളതാണ് ഭദ്രന്റെ മിക്ക സിനിമയും.

സോഷ്യൽ മീഡിയയിൽ സജീവമായ ഭദ്രൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭദ്രന്റെയും ഭാര്യ ടെസ്സിയുടെയും വിവാഹ വാർഷികമാണിന്ന്. പ്രിയപ്പെട്ടവൾക്ക് ആശംസകളറിയിച്ച് ഭദ്രൻ ചിത്രം ഷെയർ ചെയ്തിരിക്കുകയാണ്. “ഒരു ഡാക്കോട്ട പ്ലയിനിലെ എൻ്റെ ആദ്യത്തെ പ്ലയിൻ യാത്ര. ആ വിമാനത്തിൽ നിന്നും തിരിച്ച് ഇറങ്ങിയപ്പോൾ കൂടെ വരാൻ ഈ അപ്സരസ്സും കൂട്ടിന് ഉണ്ടായിരുന്നു” ഭദ്രൻ കുറിച്ചു. വിവാഹ ദിവസം പകർത്തിയ ചിത്രമാണ് ഭദ്രൻ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഭദ്രന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിന്റെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളിൽ ചിത്രത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. 2023 ഫെബ്രുവരി 9 നു സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Director bhadran wishes wife happy anniversary shares wedding photo