Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

4K ശബ്ദ-ദൃശ്യ വിസ്മയങ്ങളോടെ ‘സ്ഫടികം’ വീണ്ടുമെത്തുന്നു

സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ചിത്രം റീ-റിലീസ് ചെയ്യാനാണ് സംവിധായകന്റെ ശ്രമം

Spadikam, Spadikam 4K, Spadikam re-release, Mohanlal Spadikam, Mohanlal Spadikam re-release, Spadikam director Bhadran, സ്പടികം, സംവിധായകന്‍ ഭദ്രന്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മോഹന്‍ലാല്‍ ആടുതോമയായും തിലകന്‍ ചാക്കോമാഷായും അഭ്രപാളികളിൽ ജീവിച്ച ‘സ്ഫടികം’ മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നാണ്. അധ്യാപകനായ അച്ഛനും അച്ഛന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ പ്രയാസപ്പെടുന്ന മകനുമായി തിലകനും മോഹന്‍ലാലും അഭിനയിച്ചു അനശ്വരമാക്കിയ ചിത്രം. ചിത്രത്തിന് 24 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ചിത്രത്തിന്റെയും ആടുതോമയുടെയും ആരാധകർക്ക് ഒരു സന്തോഷവാർത്തയുമായി എത്തുകയാണ് സംവിധായകൻ ഭദ്രൻ.

സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളിൽ ‘സ്ഫടിക’ത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ഭദ്രന്റെ പ്രഖ്യാപനം. “സ്ഫടികം’ ഒരു നിയോഗമാണ്. ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും, ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ. അതെനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല. നിങ്ങൾ ഹൃദയത്തിലേറ്റിയ ‘സ്ഫടികം’ സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്ക് വലിയ സന്തോഷം നൽക്കുന്ന ഒരു വാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ‘സ്ഫടിക’ത്തിന്റെ രണ്ടാം ഭാഗമില്ല. എന്നാൽ, ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ നിങ്ങൾ സ്നേഹിച്ച ‘സ്ഫടികം’ സിനിമ 4 K ശബ്ദ ദൃശ്യവിസ്മയങ്ങളോടെ, അടുത്ത വർഷം സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. ഭൂമിയുള്ളിടത്തോളം കാലം നിങ്ങളുടെ ‘സ്ഫടികം’ നമ്മോടൊപ്പം ജീവിക്കും,” ഭദ്രൻ കുറിക്കുന്നു.

അതേസമയം, പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനത്തിലേക്ക് തിരികെ എത്തുകയാണ് ഭദ്രൻ. സൗബിൻ സാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ജൂതൻ’ ആണ് അണിയറയിൽ ഒരുങ്ങുന്ന ഭദ്രൻ ചിത്രം. ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കനും അതേസമയം ബുദ്ധിവൈഭവവുമുള്ള ജൂത കഥാപാത്രത്തെയാണ് സൗബിന്‍ ‘ജൂതനി’ൽ അവതരിപ്പിക്കുന്നത്. നിഗൂഢതകൾ ഏറെയുള്ള ഒരു ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ ചിത്രമാണ് ‘ജൂതൻ’ എന്നാണ് റിപ്പോർട്ട്. സൗബിനൊപ്പം ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായികയായെത്തുന്നത്. ഇന്ദ്രൻസ്, ജോയിമാത്യു എന്നിവരും ചിത്രത്തിലുണ്ട്.

Read more: വെള്ളിത്തിരയിൽ വീണ്ടും ഭദ്രൻ മാജിക്

ലോകനാഥന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സുഷിന്‍ ശ്യാം സംഗീതസംവിധാനവും ബംഗ്ലൻ കലാസംവിധാനവും നിർവ്വഹിക്കും. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബു ആണ്. ഡോ. മധു വാസുദേവൻ ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. കാളയുടെ കൊമ്പിലിരുന്ന് ആടുന്ന കുട്ടി, നീന്തികളിക്കുന്ന മത്സ്യങ്ങൾ, കത്തിജ്വലിക്കുന്ന ഏഴ് മെഴുകുതിരികൾ എന്നീ കാഴ്ചകളാണ് മോഷന്‍ പോസ്റ്ററില്‍ നിറയുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Director bhadran spadikam 4k resolution re release

Next Story
‘കുണുങ്ങി കുണുങ്ങി’; ഷാജിമാരുടെ ചിത്രത്തിൽ നാദിര്‍ഷാ പാടുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express