സംവിധായകൻ ഭദ്രൻ പതിനഞ്ചിൽ താഴെ ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാൽ തനിമയും തന്മയത്വവുമുള്ള ക്രാഫ്റ്റ് കൊണ്ട് മലയാളസിനിമാലോകത്ത് തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കാൻ സാധിച്ച പ്രഗത്ഭനായ സംവിധായനാണ് ഭദ്രൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ സംവിധാനത്തിലെയും ക്രാഫ്റ്റിലെയും തന്റെ മികവ് സുവർണ ലിപികളാൽ രേഖപ്പെടുത്താൻ ഭദ്രനെന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് അദ്ദേഹം ഇന്ന് പങ്കുവച്ചിരിക്കുന്നത്. ഒന്നാം വയസിലെ ചിത്രമാണിത്.

ഞാൻ പിറന്ന് ഒരു വയസ്സ് തികഞ്ഞ അന്ന് ( Nov 21st ). ഒരു ഫോട്ടോ ഫ്ലാഷിനു മുന്നിൽ…

എന്റെ വലത് കരങ്ങളിലെ ആ രണ്ട്…

Posted by Bhadran Mattel on Sunday, 22 November 2020

Read More: പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ: ഭദ്രൻ

‘സ്ഫടിക’ത്തിലെ ആടുതോമയേയും ചാക്കോ മാഷെയും രാവുണ്ണി മാഷെയുമെല്ലാം 24 വർഷങ്ങൾക്കുശേഷവും മലയാളി ഓർത്തുകൊണ്ടേയിരിക്കുന്നു. തിയേറ്ററിൽ ആവേശമുണർത്തുന്ന വെറുമൊരു മാസ് പടത്തിനപ്പുറം ജീവിതത്തിന്റെ ആഴവും പരപ്പും കൂടി ഉണ്ടായിരുന്നതുകൊണ്ടാവാം ‘സ്ഫടിക’മൊക്കെ കാലാതിവർത്തിയായി ആഘോഷിക്കപ്പെടുന്നത്. മികച്ച പ്ലോട്ട്, കഥാപാത്രങ്ങളുടെ ബിൽഡ് അപ്, ഇമോഷൻസ് എന്നിവയ്‍‌ക്കൊക്കെ ഏറെ പ്രാധാന്യം നൽകിയായിരുന്നു സ്ഫടികം ഒരുക്കപ്പെട്ടത്. പ്രേക്ഷകരെ കൊണ്ട് എണീറ്റുനിന്നു കയ്യടപ്പിക്കുന്ന ആടുതോമയെന്ന വില്ലാളിവീരനായ നായകൻ തന്നെയാണ് അയാളുടെ ഫ്ളാഷ്ബാക്ക് സ്റ്റോറികളാൽ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ഹീറോയാണ് ആടുതോമ.

സ്ഫടികം’, ‘അയ്യർ ദ ഗ്രേറ്റ്’, ‘വെള്ളിത്തിര’, ‘ഉടയോൻ’, ‘ഒളിമ്പ്യൻ അന്തോണി ആദം’, ‘യുവതുർക്കി’, ‘അങ്കിൾ ബൺ’ എന്നിങ്ങനെ നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഭദ്രൻ. 2005ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ‘ഉടയോൻ’ ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ ഭദ്രൻ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook