scorecardresearch

ഫഹദേ, മോനേ... നീ ഹീറോയാടാ... ഹീറോ: സംവിധായകന്‍ ഭദ്രന്‍

ഫഹദ് ഫാസിലിന്റെ ട്രാന്‍സിലെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് പ്രമുഖ സംവിധായകന്‍ ഭദ്രന്‍

ഫഹദ് ഫാസിലിന്റെ ട്രാന്‍സിലെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് പ്രമുഖ സംവിധായകന്‍ ഭദ്രന്‍

author-image
WebDesk
New Update
ഫഹദ് ഫാസില്‍, fahad fazil, സംവിധായകന്‍ ഭദ്രന്‍, director bhadran, ട്രാന്‍സ് സിനിമ trance cinema, iemalayalam, ഐഇമലയാളം

ഫഹദ് ഫാസിലിന്റെ ട്രാന്‍സിലെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് പ്രമുഖ സംവിധായകന്‍ ഭദ്രന്‍. '' ഫഹദേ, മോനെ... സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി...യു ലിവ്ഡ് ഇൻ ദ ട്രാൻസ്. നീ ഹീറോയാടാ ... ഹീറോ...!!! '' എന്നാണു ഫഹദിന്റെ പ്രകടനത്തെ ഭദ്രന്‍ വിശേഷിപ്പിച്ചത്.

Advertisment

പല പാഴ് വാക്കുകളും കേട്ടാണ് ട്രാന്‍സ് കാണാന്‍ കയറിയതെന്നും എങ്കിലും അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ കരുത്തുള്ളവരായതിനാല്‍ മോശം സിനിമയാകില്ലെന്നും മനസ് പറഞ്ഞുവെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. ഈ കാലഘട്ടത്തിന് അനിവാര്യമായ സിനിമയാണ് ട്രാന്‍സെന്ന് അദ്ദേഹം പറയുന്നു. വെള്ളയടിച്ച പുരോഹിത വര്‍ഗം ഉള്ള മതങ്ങള്‍ക്കും മതഭ്രാന്തന്‍മാര്‍ക്കും നേരെയാണ് ഈ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

പല പാഴ് വാക്കുകളും കേട്ടാണ് ഞാൻ ട്രാൻസ് കാണാൻ കേറിയത്‌. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന് !

മനസ്സ് പറഞ്ഞത് പോലെ സംഭവിച്ചു...

The Trance is an incomparable experience for a human Mind. എവിടെയൊക്കയോ ഞാനും ആ വലയത്തിൽ നഷ്ട്ടപ്പെട്ടു!

An excellent Depiction!

Advertisment

സിനിമകളിൽ സ്ഥിരം കേൾക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാൻ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു... അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓർത്തു ദുഃഖം തോന്നി!!

ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാൻസ് ... ക്രിസ്തു 2000 വർഷങ്ങൾക്കു മുൻപ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, "വെള്ളയടിച്ച കുഴിമാടങ്ങളെ" എന്ന്!!

ക്രിസ്തുവിൽ വിശ്വസിക്കുന്ന ഞാൻ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം ... ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാൽ കഷ്ടം ! വെള്ളയടിച്ച പുരോഹിത വർഗമുള്ള എല്ലാ മതങ്ങൾക്കും മതഭ്രാന്തന്മാർക്കും നേരെയാണ് ഈ ചിത്രം.

ഫഹദേ, മോനെ... സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി...

"You lived in the Trance"

നീ ഹീറോയാടാ ... ഹീറോ...!!!

Cinema Fahad Fazil Fahadh Faasil Trance Malayalam Movie Fahad Fazil Anwar Rasheed Release Review Rating

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: