കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ സംവിധായകനായ ബേസില്‍ ജോസഫ് വിവാഹിതനായി. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലായിരുന്നു വിവാഹം. പ്രണയവിവാഹമാണ്.

ഏഴ് വർഷം മുൻപ് തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ബേസില്‍ തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ രണ്ടുവര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ഇവര്‍ നിലവില്‍ ചെന്നൈയില്‍ ചേരിനിവാസികള്‍ക്കിടയില്‍ സാമൂഹികസേവനം നടത്തിവരുകയാണ്.

Read More: ബേസില്‍ ജോസഫ് ഇന്ന് ‘വിവാഹഗോദ’യില്‍; ആരാധകരെ ഞെട്ടിച്ച് മറ്റൊരു വമ്പന്‍ പ്രഖ്യാപനവും!

സുല്‍ത്താന്‍ ബത്തേരി സന്റെ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.

basil jpseph, basil jpseph wedding

Creditzz: Wedding Bells Photography

basil jpseph, basil jpseph wedding

Creditzz: Wedding Bells Photography

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ