scorecardresearch

ഇരട്ടകുട്ടികളുടെ അച്ഛൻ; സന്തോഷം പങ്കിട്ടു സംവിധായകൻ അരുൺ ഗോപി

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ് സംവിധായകൻ സന്തോഷ വാർത്ത അറിയിച്ചത്

Arun Gopy, Arun Gopy family

ഇരട്ടകുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവച്ച് സംവിധായകൻ അരുൺ ഗോപി. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ് സംവിധായകൻ സന്തോഷ വാർത്ത അറിയിച്ചത്. തനിക്കും സൗമ്യക്കും ഇരട്ടകുട്ടികൾ ജനിച്ചെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും അരുൺ കുറിച്ചു. ഒരു ആൺ കുട്ടിയും പെൺകുട്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് ഇവർക്ക് കുഞ്ഞുങ്ങൾ ജനിച്ചത്.

“ഞാനും സൗമ്യയും ഇന്ന് ഒരു ആണ് കുഞ്ഞിനാലും ഒരു പെൺകുഞ്ഞിനാലും അനുഗ്രഹിക്കപ്പെട്ടു. ഈ അത്ഭുതകരമായ ദിവസത്തിന് ഞങ്ങൾ ദൈവത്തിന് നന്ദി പറയുകയും അവന്റെ മഹത്വത്തെ സ്തുതിക്കുകയും ചെയ്യുന്നു”, അരുൺ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഒരുപാട് കാലത്തെ പ്രണയത്തിന് ശേഷം 2019ലാണ് അരുൺ ഗോപിയും സൗമ്യയും വിവാഹിതരായത്. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അധ്യാപികയാണ് സൗമ്യ.

ദിലീപ് നായകനായി 2017ൽ പുറത്തിറങ്ങിയ ‘രാമലീല’ ആയിരുന്നു അരുൺ ഗോപി സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രം അരുൺ എഴുതി സംവിധാനം ചെയ്തിരുന്നു.

Also Read:കളറാവട്ടെ ജീവിതം; ഹോളി ആശംസകൾ നേർന്ന് താരങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Director arun gopy blessed with twin babies