/indian-express-malayalam/media/media_files/2025/11/08/anil-radhakrishna-menon-2025-11-08-16-37-17.jpg)
നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ദിവാൻജിമൂല ഗ്രാൻഡ് പിക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതനാണ് അനിൽ രാധാകൃഷ്ണൻ മേനോൻ. അടുത്തിടെ തന്നെ പ്രതിസന്ധിയില്ലാക്കിയ ഒരു ആരോഗ്യാവസ്ഥയെ കുറിച്ച് അനിൽ രാധാകൃഷ്ണൻ മേനോൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നേരിയ രീതിയിലുള്ള ഒരു സ്ട്രോക്ക് സംഭവിച്ചതും ആരോഗ്യത്തെ ലാഘവത്തോടെ കണ്ടതിനെ കുറിച്ചുമൊക്കെ സംവിധായകൻ കുറിപ്പിൽ പറയുന്നു.
Also Read: പരീക്ഷയിൽ തോറ്റു, ചതിച്ചത് ചാറ്റ്‍ജിപിടി; വെളിപ്പെടുത്തി കിം കർദാഷിയാൻ
കുറിപ്പിന്റെ പൂർണരൂപം വായിക്കാം
“എല്ലാവർക്കും നമസ്കാരം,
വളരെ വ്യക്തിപരമായ ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കണമെന്ന് ഞാൻ കുറേ കാലമായി ആഗ്രഹിക്കുന്നു. ഇതെല്ലാം ഉള്ളിലൊതുക്കി വെക്കുന്നത് ചിലപ്പോഴൊക്കെ ആരോഗ്യപ്രശ്നത്തിലേക്ക് നയിച്ചേക്കാം, അതിനാൽ ഞാൻ അത് തുറന്നുപറയുകയാണ്. അടുത്തിടെ എനിക്ക് നേരിയ രീതിയിലുള്ള ഒരു സ്ട്രോക്ക് സംഭവിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ, ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു അത് എന്നെ ബാധിച്ചത്. എങ്കിലും, സ്നേഹത്തിന്റെയും പരിചരണത്തിന്റെയും നടുവിൽ ഞാൻ നന്നായി സുഖം പ്രാപിച്ചു വരുന്നു. ഒരുപക്ഷേ എന്നെ സ്നേഹിക്കുന്ന എൻ്റെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ആയിരിക്കും ഈ സംഭവം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുണ്ടാവുക. എന്നാൽ, ആരോഗ്യത്തെ നമ്മൾ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന ശക്തമായ കണ്ണുതുറപ്പിക്കലായിരുന്നു ഈ സംഭവം. ശരീരം ഒരു കടുത്ത മുന്നറിയിപ്പ് നൽകാൻ തീരുമാനിക്കുന്നതുവരെ നമ്മൾ നമ്മുടെ ശരീരത്തെ പരിധിവിട്ട് ബുദ്ധിമുട്ടിക്കുന്നു. മാനസിക സമ്മർദ്ദത്തെ അവഗണിക്കുന്നു, വിശ്രമം മാറ്റിവെക്കുന്നു, എന്നിട്ട് നമ്മൾ 'സുഖമായിരിക്കുന്നു' എന്ന് സ്വയം വിശ്വസിക്കുന്നു.
Also Read: എനിക്കറിയാവുന്നതിൽ വെച്ച് ഏറ്റവും ബുദ്ധിമതിയായ സ്ത്രീകളിലൊരാൾ; അഭിനയയെ കുറിച്ച് അഭയ ഹിരൺമയി
നമ്മളിൽ പലരും ശരീരം തരുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയും. തലകറക്കം, ക്ഷീണം, തലവേദന എന്നിവയൊന്നും കാര്യമാക്കുന്നില്ല. നമ്മൾ അതിന് കാരണം ക്ഷീണം, കാലാവസ്ഥ, അമിത ജോലി എന്നിങ്ങനെ എന്തെങ്കിലും ഒരു കാരണം കണ്ടെത്തും. പക്ഷേ യഥാർത്ഥ കാരണം തേടിപ്പോകില്ല. ഞാനും അങ്ങനെ ചെയ്തു. ശരീരം ഈ സിഗ്നലുകൾ തമാശയ്ക്ക് വേണ്ടി അയക്കുന്നതൊന്നുമല്ലെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്.
Also Read: എന്തിന് രഹസ്യമാക്കണം? പ്രണയത്തെ ചേർത്തുപിടിച്ച് സാമന്ത; ചിത്രങ്ങൾ വൈറൽ
അതുകൊണ്ട് സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നത് ഇതാണ്, ദയവായി നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക. പതിവായുള്ള ആരോഗ്യ പരിശോധനകളെ ഗൗരവമായി കാണുക. നിങ്ങളുടെ ജീവിത കഥയിലെ ഒരു പശ്ചാത്തല കഥാപാത്രത്തെപ്പോലെ ആരോഗ്യത്തെ കണക്കാക്കരുത്. നിങ്ങളുടെ ആരോഗ്യമാണ് പ്രധാന കഥാപാത്രം, മറ്റെല്ലാം അതിനെ പിന്തുടരുന്നതാണ്. വിശ്രമം എന്നത് മടിയല്ല, അത് ശരീരത്തിന്റെ പരിപാലനമാണ്.”
“വെള്ളം കുടിക്കുക. ആരോഗ്യത്തിന് മുൻഗണന നൽകുക. മനസ്സിലുള്ള കാര്യങ്ങൾ മറ്റുള്ളവരുമായി സംസാരിക്കുക. അടുപ്പമുള്ള​ ആളുകളോടൊപ്പം സമയം ചെവഴിക്കുക. ജീവിതം ഉറക്കെ ഓർമ്മിപ്പിക്കുന്നത് വരെ കാത്തിരിക്കരുത്. എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണ്. കൂടുതൽ ബാലൻസോടുകൂടി, സൗമ്യതയോടെ മുന്നോട്ട് പോകാൻ ഞാൻ ഉദ്ദേശിക്കുന്നു. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക. ജീവിതം അമൂല്യമാണ്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us