Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

‘സ്ഫടിക’ത്തിലെ കടുവേ വിളിക്ക് പിറകിൽ; ആടുതോമയുടെ മൈനയ്ക്ക് ശബ്ദം നൽകിയത് ഈ സംവിധായകൻ

റി റിക്കാർഡിങ്ങിന്റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങൾക്കായി ലാലിന്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു. ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, മൈനയുടെ സീക്വൻസ് വന്നപ്പോൾ ഞാനൊരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു

Spadikam, സ്ഫടികം, Director Alleppy Ashraf, Aaduthoma, ആടുതോമ, Bhadran, ഭദ്രൻ, Mohanlal, മോഹൻലാൽ, KM Mani, കെ.എം മാണി, iemalayalam, ഐഇ മലയാളം

‘സ്ഫടിക’ത്തിലെ ആടുതോമയേയും ചാക്കോ മാഷേയുമൊന്നും മലയാളിക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ചാക്കോ മാഷിനെ കടുവേ, കടുവേ.. എന്ന് വട്ടപ്പേര് വിളിക്കുന്ന ആടുതോമയുടെ മൈനയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. ആ മൈനയ്ക്ക് ശബ്ദം നൽകിയത് സംവിധായകൻ ആലപ്പി അഷ്റഫ് ആണ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് ആലപ്പി അഷ്റഫ് ‘സ്ഫടിക’വുമായി ബന്ധപ്പെട്ട ഈ ഓർമ പങ്കുവച്ചിരിക്കുന്നത്.

“സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു. അവർ എന്നെ വേദിയിലേക്ക് വിളിച്ച് എന്റെ പേര് ആലേഖനം ചെയ്ത ഒരു ഷീൽഡ് നൽകി എനിക്ക് ആദരവ് തന്നു. എന്തിനെന്നോ? ആ സിനിമയിൽ ഞാനും ശബ്ദം നൽകിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാർക്കൊന്നുമല്ല. പിന്നെയോ? അതിലെ അതികായകനായ ചാക്കോ മാഷ്നെ “കടുവാ കടുവാ” എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനക്ക് വേണ്ടി, ആ ശബ്ദം നൽകിയിരുന്നത് ഞാനായിരുന്നു,” ആലപ്പി അഷ്റഫ് കുറിക്കുന്നു.

“സ്ഫടികം റിലീസിങ് തീയതി നിശ്ചയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിങ് കഴിഞ്ഞിരുന്നു. ആ സമയം ലാൽ ഇന്ത്യയിൽ ഇല്ലായിരുന്നു. റി റിക്കാർഡിങ്ങിന്റെ അവശ്യത്തിലേക്കുള്ള ശബ്ദങ്ങൾക്കായി അന്ന് ലാലിന്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു. ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ, മൈനയുടെ സീക്വൻസ് വന്നപ്പോൾ ഞാൻ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു. അതുകേട്ട സംവിധായകൻ ഭദ്രൻ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ആവർത്തിച്ചു. മൈനക്ക് വേണ്ടിയുള്ള എന്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മൈനയുടെ ശബ്ദത്തിന്റെ കാര്യത്തിൽ അങ്ങിനെയാണ് തീരുമാനമായത്,” അഷ്റഫ് പറയുന്നു.

പിന്നീട് ചിത്രം തമിഴിലേക്ക് മൊഴിമാറ്റം നടത്തിയപ്പോഴും മൈനയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് താൻ തന്നെ ആയിരുന്നെന്ന് അഷ്റഫ് കുറിപ്പിൽ വ്യക്തമാക്കുന്നു.

സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തിൽ എനിക്കും ക്ഷണമുണ്ടായിരുന്നു.

അവർ എന്നെ വേദിയിലേക്ക്
വിളിച്ച് എൻ്റെ പേര്…

Posted by Alleppey Ashraf on Monday, February 8, 2021

Read more: മാണി സാറാണ് പറഞ്ഞത് ആടുതോമ വേണ്ട ‘സ്ഫടികം’ മതിയെന്ന്; ആ പേര് വന്നതിങ്ങനെ

മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ‘സ്ഫടികം’ എന്ന ചിത്രം പുറത്തിറങ്ങിയത് 1995 മാർച്ച് 30നായിരുന്നു. തലമുറകളെ ആവേശം കൊള്ളിച്ച സ്ഫടികത്തിനും ആടുതോമയ്ക്കും 25 വയസ് കഴിഞ്ഞു. ഇതിനിടെ ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റീ റിലീസ് ചെയ്യാനിരിക്കുകയാണ്.

Read More: പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്: ഭദ്രൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Director alleppy ashraf about spadikam movie dubbing

Next Story
അമ്മായിയമ്മയ്ക്ക് ഒപ്പം നൃത്തച്ചുവടുമായി സമീറ റെഡ്ഡി; കൂട്ടിന് കുട്ടിക്കുറുമ്പിയുംSameera Reddy, Sameera Reddy photos, Sameera Reddy videos, സമീറ റെഡ്ഡി, iemalayalam, ഐഇ മലയാളം, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com