സംവിധായകൻ സോഹൻ സീനു ലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസ് ആണ് വധു. കൊച്ചിയിൽ വച്ചുനടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.
സംവിധായകനായി മാത്രമല്ല, തിരക്കഥാകൃത്ത്, നടൻ എന്ന രീതിയിലും ശ്രദ്ധേയനായ സോഹൻ കാബൂളിവാല എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിലെത്തിയത്. ഷാഫിയുടെ അസിസ്റ്റന്റായും പ്രവർത്തിച്ചിരുന്നു.
മമ്മൂട്ടി ചിത്രം ഡബിൾസ് (2011) ഒരുക്കി കൊണ്ട് സ്വതന്ത്രസംവിധായകനായി. വന്യം, അൺലോക്ക് എന്നിവയാണ് സോഹൻ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. ഫെഫ്ക ഫെഡറേഷന്റെ വർക്കിങ്ങ് ജനറൽ സെക്രട്ടറി കൂടിയാണ് സോഹൻ.
ആക്ഷൻ ഹീറോ ബിജു, പുതിയ നിയമം, ഒരേ മുഖം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുത്തൻപണം, കുട്ടനാടൻ മാർപാപ്പ, ദ് പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സോഹൻ അഭിനയിച്ചിട്ടുണ്ട്. പത്താം വളവ് ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.