നിന്നെ ഒരുപാട് സ്നേഹിക്കുന്നു ഡിംപൂ, തിരിച്ചുവരൂ; ഡിംപലിനോട് റിമി ടോമി

“ഞാനും അതേ അവസ്ഥയിൽ കൂടി കടന്നു പോയിട്ടുണ്ട്,” ഡിംപലിനോട് റിമി

Rimi Tomy, Dimpal Bhal, Bigg Boss, Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ മലയാളികളുടെ ഹൃദയം കവർന്ന മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. പിതാവിന്റെ മരണത്തെ തുടർന്ന് അപ്രതീക്ഷിതമായി ഡിംപൽ ഷോ വിട്ട് പോയതിന്റെ വിഷമത്തിലാണ് പ്രേക്ഷകർ. ഫൈനൽ ഫൈവിൽ വരാൻ നൂറുശതമാനം സാധ്യതയുള്ള മത്സരാർത്ഥിയായ ഡിംപലിനെ ഷോയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പ്രേക്ഷകരും ചാനലിനോട് ആവശ്യമുന്നയിച്ചിരുന്നു. #bringbackdimpal എന്ന പേരിലൊരു ക്യാമ്പെയ്നും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Read more: ഡിംപൽ; മലയാളികൾ മകളായി നെഞ്ചിലേറ്റിയ പെൺകുട്ടി

ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ​ ശ്രദ്ധ കവരുന്നത്. “മിസ് യൂ ഡിയർ… ഇതുവരെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. പക്ഷേ ഇന്നത്തെ എപ്പിസോഡ് കൂടെ കണ്ടപ്പോ വല്ലാതെ മനസ്… എന്തോ പോലെ… പറ്റുമെങ്കിൽ തിരിച്ചുവരൂ… വീട്ടിൽ ഇരുന്നാൽ സങ്കടം കൂടുകയേ ഉള്ളൂ, കാരണം ഞാനും അതേ അവസ്ഥയിൽ കൂടി കടന്നു പോയതാ,​അതുകൊണ്ട് പറയുന്നതാ… നിന്നെ സ്നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ,” റിമി കുറിക്കുന്നു.

റിമിയുടെ നല്ല വാക്കുകൾക്ക് ഡിംപൽ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഷോയിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഡിംപൽ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയ്ക്കും സഹോദരിമാർക്കും കൂടെ നിൽക്കുന്നതാണ് ഇപ്പോൾ ഏറെ പ്രധാനമെന്നും തങ്ങളുടെ വേദനകളിൽ കൂടെ നിന്ന പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്നും ഡിംപൽ അറിയിച്ചു.

” രാജ്യം കോവിഡ് മഹാമാരിയോട് പൊരുതുന്ന ഈ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത് എന്റെയും നിങ്ങളുടെയും ഉത്തരവാദിത്വമാണ്. ഇക്കാരണത്താൽ തന്നെ ബിഗ് ബോസ് ഷോയിലേക്ക് തിരികെയെത്താൻ എനിക്കു കഴിയില്ല. “

എന്റെ മാതാപിതാക്കൾക്ക് അഭിമാനമാവുക എന്നതായിരുന്നു എന്റെ ആഗ്രഹം. ആയിരക്കണക്കിന് പേരുടെ ഇഷ്ടം കവർന്നതിലൂടെ അതു ഇതിനകം തന്നെ സംഭവിച്ചുകഴിഞ്ഞു. എല്ലാവർക്കും നന്ദി. എല്ലാവരും സുരക്ഷിതരായിരിക്കൂ. സ്നേഹവും പ്രാർത്ഥനകളും.” ഡിംപൽ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ കുറിക്കുന്നു.

Read more: ഡിംപൽ പറഞ്ഞ ഹിന്ദിയുടെ അർത്ഥം അന്വേഷിച്ച് വീട് മൊത്തം അലഞ്ഞ് മണിക്കുട്ടൻ; ട്രോൾ വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dimpal bhal please come back rimi tomy request bigg boss malayalam season 3

Next Story
ഡാഡിയ്ക്കായി പ്ലാസ്റ്റുവിന്റെ സ്പെഷൽ റോസ്റ്റ്; രസകരമായ വീഡിയോയുമായി പേളി മാണിPearly Maaney, Pearly Maaney photos, Pearly Maaney video
The moderation of comments is automated and not cleared manually by malayalam.indianexpress.com