ഷാരൂഖ് ഖാന് പകരം സംവിധായകൻ ആദ്യം തീരുമാനിച്ചത് പ്രശസ്ത ഹോളിവുഡ് താരത്തെ

‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിനു പിറകിലെ ഈ പത്തുകാര്യങ്ങൾ നിങ്ങൾക്കറിയാമോ

ddlj, ddlj movie, 25 years of DDLJ, DDLJ at 25, dilwale dulhania le jayenge, shah rukh khan, kajol, aditya chopra, yrf films, yash chopra, DDLJ trivia

ബോളിവുഡിന്റെ എവർഗ്രീൻ പ്രണയചിത്രം ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ (ഡിഡിഎൽജെ)യ്ക്ക് ഇന്ന് 25 വയസ്സ്. ഒരു തലമുറയുടെ പ്രണയസ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങളുമൊന്നും ഇനിയും പ്രേക്ഷകർക്ക് ആഘോഷിച്ച് മതിവന്നിട്ടില്ല.

ഇന്ത്യൻ സിനിമാചരിത്രത്തിൽ ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ ഓടിയ ചിത്രമെന്ന വിശേഷണവും ഡിഡിഎൽജെയ്ക്ക് സ്വന്തം. നീണ്ട 20 വർഷമാണ് മുംബൈ മറാത്ത മന്ദിർ തിയറ്ററിൽ ചിത്രം മുടങ്ങാതെ പ്രദർശിപ്പിച്ചത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും സ്വന്തമാക്കി.

Read in English: Did you know these 10 things about Dilwale Dulhania Le Jayenge?

ചിത്രത്തെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകങ്ങൾ കൂടിയുണ്ട്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച രാജ് മൽഹോത്ര എന്ന കഥാപാത്രത്തിനായി സംവിധായകൻ ആദിത്യ ചോപ്ര ആദ്യം ആഗ്രഹിച്ചത് ഹോളിവുഡ് താരമായ ടോം ക്രൂയിസിനെ ആയിരുന്നു. ബോളിവുഡ് താരം സെയ്ഫ് അലി ഖാനെയും നായകവേഷത്തിലേക്ക് പരിഗണിച്ചിരുന്നു. പിന്നീടാണ് ഷാരൂഖ് ഖാനിലേക്ക് നായകവേഷമെത്തുന്നത്.

ddlj, ddlj movie, 25 years of DDLJ, DDLJ at 25, dilwale dulhania le jayenge, shah rukh khan, kajol, aditya chopra, yrf films, yash chopra, DDLJ trivia

സംവിധായകൻ ഷാരൂഖിനെ സമീപിച്ചപ്പോഴും ആദ്യം താരം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. “ഷാരൂഖ് ഖാനെ സമ്മതിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കഥ വിവരിച്ചുകൊടുത്തപ്പോൾ, ഞാനൊരു പ്രണയകഥ സംവിധാനം ചെയ്യുന്നു എന്ന കാര്യം ഷാരൂഖിന് അതിശയമായിരുന്നു. ഒരു ആക്ഷൻ ഫിലിം ചെയ്തുകൊണ്ടായിരിക്കും ഞാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുക എന്നായിരുന്നു ഷാരൂഖ് കരുതിയിരുന്നത്. ആ സമയത്ത് ആക്ഷൻ ഹീറോ റോളുകൾ ചെയ്യാനായിരുന്നു ഷാരൂഖിന് താൽപ്പര്യം, പ്രണയനായകനായി വേഷമിടാൻ ഷാരൂഖ് ആഗ്രഹിച്ചിരുന്നില്ല,” ആദിത്യ ചോപ്ര പറയുന്നതിങ്ങനെ.

ഒരു മാസമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കാൻ ആദിത്യ ചോപ്ര എടുത്തത്. ചിത്രത്തിന് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന പേര് നിർദ്ദേശിച്ചതാവട്ടെ നടിയും രാഷ്ട്രീയപ്രവർത്തകയുമായ കിരൺ ഖേറും. സിനിമയുടെ ക്രെഡിറ്റ് ലൈനിൽ കിരണിന് ആദിത്യ ചോപ്ര നന്ദി രേഖപ്പെടുത്തുന്നുമുണ്ട്.

ddlj, ddlj movie, 25 years of DDLJ, DDLJ at 25, dilwale dulhania le jayenge, shah rukh khan, kajol, aditya chopra, yrf films, yash chopra, DDLJ trivia

സിനിമയിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഷാരൂഖ് ഖാന്റെ ബ്ലാക്ക് ലെതർ ജാക്കറ്റ്. ഈ ജാക്കറ്റിനു പിറകിലും ഒരു കഥയുണ്ട്. കാലിഫോർണിയയിലെ ഹാർലി ഡേവിഡ്സണിന്റെ ഷോറൂമിൽ നിന്നും 400 ഡോളർ ചിലവാക്കിയാണ് ഉദയ് ചോപ്ര ഈ ജാക്കറ്റ് വാങ്ങിയത്.

സിമ്രാന് തന്നോട് സ്നേഹമുണ്ടോ എന്ന് സ്വയം പരിശോധിക്കുന്ന രാജിനെയാണ് ചിത്രത്തിലെ പലട്ട്’ സീനിൽ കാണാനാവുക. ആ സീനൊരുക്കാൻ തനിക്ക് പ്രചോദനമായത് ‘ഇൻ ദി ലൈൻ ഓഫ് ഫയർ’ എന്ന ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ത്രില്ലർ ചിത്രത്തിലെ ഒരു രംഗമാണെന്ന് ആദിത്യ ചോപ്ര ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ddlj, ddlj movie, 25 years of DDLJ, DDLJ at 25, dilwale dulhania le jayenge, shah rukh khan, kajol, aditya chopra, yrf films, yash chopra, DDLJ trivia

ചിത്രത്തിലെ ഉത്സവമേളമുള്ള പാട്ടുകളിൽ ഒന്നായിരുന്നു ‘മെഹന്ദി ലഗാ കെ രഖ്ന’ എന്നു തുടങ്ങുന്ന ഗാനം. ജതിൻ-ലളിത് സഹോദരന്മാർ യഥാർത്ഥത്തിൽ ആ ഗാനം ‘കില്ലാടി’ എന്ന ചിത്രത്തിനു വേണ്ടി എഴുതിയതായിരുന്നു. അതുപോലെ, ആദിത്യ ചോപ്രയുമായുള്ള നിരവധി വിയോജിപ്പുകൾക്ക് ശേഷം നൃത്തസംവിധായക സരോജ് ഖാന് പകരം ഫറാ ഖാൻ ചിത്രത്തിൽ പകരക്കാരിയായി എത്തുകയായിരുന്നു.

Read more: ഇതെന്ത് പൊട്ടക്കഥയെന്ന് ഷാരൂഖ് വിധിയെഴുതിയ ആ ‘സൂപ്പർഹിറ്റ്’ ചിത്രത്തിന് ഇന്ന് 21 വയസ്സ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dilwale dulhania le jayenge 25 years did you know these 10 things about ddlj

The moderation of comments is automated and not cleared manually by malayalam.indianexpress.com