scorecardresearch

ദിൽഷ നായികയാവുന്നു; അരങ്ങേറ്റം അനൂപ് മേനോൻ ചിത്രത്തിലൂടെ

സിനിമയിൽ അരങ്ങേറ്റം കുറിച്ച് ദിൽഷ

Dilsha Prasannan, Ohh Cinderella

നർത്തകിയും ബിഗ് ബോസ് നാലാം സീസണിലെ ടൈറ്റിൽ വിന്നറുമായ ദിൽഷ പ്രസന്നൻ നായികയാവുന്നു. ‘ഓ സിൻഡ്രെല്ല’ എന്ന ചിത്രത്തിലൂടെയാണ് ദിൽഷ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വർ​ഗീസും അനൂപ് മേനോനും പ്രധാന വേഷങ്ങളിലെത്തുന്നു.

” എന്റെ അരങ്ങേറ്റ ചിത്രം, ഓ സിൻഡ്രെല്ല. എല്ലാറ്റിനും ആദ്യം ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവൻ തമ്പി ചേട്ടന് നന്ദി. ഈ മനോഹരമായ ഓപ്പണിംഗിന് അനൂപ് ഏട്ടനും നന്ദി. എന്നെ വിശ്വസിച്ചതിനും മുന്നോട്ടു നയിച്ചതിനും നന്ദി. നിങ്ങളൊരു അത്ഭുത മനുഷ്യനാണ്. എല്ലാവരുടെയും പിന്തുണയും വേണം”, എന്നാണ് ദില്‍ഷ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്.

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി ടൈറ്റിൽ വിന്നറായ വനിതാ മത്സരാർത്ഥി എന്ന വിശേഷണവും ദിൽഷയ്ക്ക് സ്വന്തമാണ്.

 മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയുടെയും ഭാഗമാണ് ദിൽഷ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dilsha prasannan debut movie ohh cinderella anoop menon