Dilip Kumar Hospitalised: മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്നാണ് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.

1998 ലാണ് ദിലീപ് കുമാർ അഭിനയരംഗത്ത് നിന്നും മാറി നിന്നത്. ‘കില’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ആരോഗ്യ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം പൊതു ചടങ്ങുകളിലും പങ്കെടുക്കാറില്ല.

ബോളിവുഡിലെ ‘ട്രാജഡി കിങ്’ ആയാണ് ദിലീപ് കുമാർ അറിയപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർസ്റ്റാറാണ്. ‘മുഗൾ ഇ അസം’, ‘ദേവദാസ്’, ‘വിഹാദ’, ‘ശക്തി’, ‘കർമ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ രാജ്യം പദ്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ദാദാ സാഹെബ് ഫാൽക്കെ അവാർ‍ഡും ദിലീപ് കുമാറിന് ലഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ