scorecardresearch

Dilip Kumar Health: ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Veteran Actor Dilip Kumar Hospitalised in Lilavati Hospital: ബോളിവുഡിലെ 'ട്രാജഡി കിങ്' ആയാണ് ദിലീപ് കുമാർ അറിയപ്പെടുന്നത്

Veteran Actor Dilip Kumar Hospitalised in Lilavati Hospital: ബോളിവുഡിലെ 'ട്രാജഡി കിങ്' ആയാണ് ദിലീപ് കുമാർ അറിയപ്പെടുന്നത്

author-image
WebDesk
New Update
Dilip Kumar Health: ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Veteran Actor Dilip Kumar Health News:

Dilip Kumar Hospitalised: മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്നാണ് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.

Advertisment

1998 ലാണ് ദിലീപ് കുമാർ അഭിനയരംഗത്ത് നിന്നും മാറി നിന്നത്. 'കില' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ആരോഗ്യ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം പൊതു ചടങ്ങുകളിലും പങ്കെടുക്കാറില്ല.

ബോളിവുഡിലെ 'ട്രാജഡി കിങ്' ആയാണ് ദിലീപ് കുമാർ അറിയപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർസ്റ്റാറാണ്. 'മുഗൾ ഇ അസം', 'ദേവദാസ്', 'വിഹാദ', 'ശക്തി', 'കർമ' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ രാജ്യം പദ്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ദാദാ സാഹെബ് ഫാൽക്കെ അവാർ‍ഡും ദിലീപ് കുമാറിന് ലഭിച്ചിട്ടുണ്ട്.

Advertisment
Dileep Kumar Bollywood Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: