കൊച്ചി: തന്റെ കാരവന്‍ അപകടത്തില്‍ പെട്ടെന്ന വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്ത്. തനിക്ക് സ്വന്തമായി കാരവന്‍ പോലുമില്ലെന്ന് ദിലീപ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

“പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച്‌ ഒരു കാരവൻ അപകടത്തിൽ പെട്ടു,ഈ കാരവൻ എന്റേതാണു എന്നമട്ടിൽ സോഷ്യൽ മീഡിയായിലും,എന്നെ “ഒരുപാട്‌ “സഹായിക്കുന്ന ചില പത്രങ്ങളുടെ ഓൺലൈൻ പേജുകളിലും വാർത്തകൾ വരുന്നതായും,അതിനു സോഷ്യൽ മീഡിയായിൽ മുഖമില്ലാത്ത “ചില മാന്യന്മാർ “വേണ്ട രീതിയിൽ പ്രചരണം നടത്തുന്നതായും അറിഞ്ഞതായി ദിലീപ് പരിഹസിക്കുന്നു. “അതുകൊണ്ട്‌ എല്ലാവരുടേയും അറിവിലേക്കായ്‌ പറയുന്നു, എനിക്ക്‌ സ്വന്തമായ്‌ കാരവനില്ല,മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ്‌ ചെമ്പ്‌ എന്ന പ്രൊഡകഷൻ കണ്‍ട്രോളറാണെന്നും ദിലീപ് വ്യക്തമാക്കി.

സിനിമകളുടെ സെറ്റിൽ വാടകയ്ക്കു നൽകുന്ന കാരവന്‍ ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “കമ്മാരസംഭവം ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഈ കാരവൻ ഞങ്ങൾ ഉപയോഗിച്ചിരുന്നു, ഈശ്വരകൃപയാൽ അതിൽ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച്‌ ആശ്വാസമെന്നും ദിലീപ് പറഞ്ഞു എല്ലാവർക്കും ഉയർത്തേഴുന്നേൽപ്പിന്റെ വിശുദ്ധ ഈസ്റ്റർ ആശംസകളെന്നും കുറിച്ചാണ് പ്രചരണങ്ങള്‍ക്ക് ദിലീപ് കൊട്ട് കൊടുക്കുന്നത്.

ദിലീപിന്റെ കാരവന്‍ തൊടുപുഴയ്ക്ക് അടുത്ത് കുരുതിക്കളത്ത് അപകടത്തില്‍പെട്ടതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത നവമാധ്യമങ്ങളിലും പ്രചരിച്ചത്. ഇത് അടിസ്ഥാനരഹിതമാണെന്ന് കാട്ടിയാണ് ദിലീപിന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ