scorecardresearch

നിന്‌റെ സ്റ്റാന്‍ഡേര്‍ഡിന് ഈ പാട്ടൊക്കെ മതിയെന്ന് നാദിർഷ; പിള്ളേരുടെ മുന്നിൽ നാണം കെടുത്താതെടാ എന്ന് ദിലീപ്

യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് ഈ വീഡിയോ ഇപ്പോൾ

യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് ഈ വീഡിയോ ഇപ്പോൾ

author-image
Entertainment Desk
New Update
Dilieep, Naaranga Muttaayi song, Keshu Ee Veedinte Naathan, Nadirshah

മിമിക്രി വേദികളിൽ നിന്നും തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി നാദിർഷ ഒരുക്കുന്ന 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിലെ ഒരു പാട്ടിന്റെ റെക്കോർഡിംഗ് വീഡിയോ ആണ് യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമത് എത്തിയിരിക്കുന്നത്.

Advertisment

ഒരിടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും പിന്നണി ഗായകനായിരിക്കുകയാണ് ചിത്രത്തിൽ. നാദിര്‍ഷ ഗാനരചനയും സംഗീതവും നിര്‍വ്വഹിച്ച് 'നാരങ്ങാമുട്ടായി' എന്ന ഗാനമാണ് ദിലീപ് ആലപിച്ചിരിക്കുന്നത്. ടോപ് സിംഗർ റിയാലിറ്റി ഷോയിലെ കുട്ടികളും ദിലീപിനൊപ്പം സഹഗായകരായി ഉണ്ട്.

രസകരമായ രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. പാടാനായി റെക്കോർഡിംഗ് റൂമിലെത്തിയ ദീലിപിന് മുന്നിലേക്ക് പാട്ടിന്റെ വരികളുമായി എത്തുകയാണ് നാദിർഷ. വല്യ സംവിധായകനൊക്കെ ആയില്ലേ, ഇനിയെങ്കിലും സ്റ്റാൻഡേർഡ് ആയിട്ടുള്ള, കടുകട്ടി വാക്കുകളുള്ള പാട്ടെഴുതി കൂടെ എന്നാണ് നാദിർഷയോട് ദിലീപിന്റെ ചോദ്യം. നിന്റെ സ്റ്റാൻഡേർഡിന് ഇതൊക്കെ മതിയെന്ന് നാദിർഷ പറയുന്നു. പിള്ളേരുടെ മുന്നിൽ നാണംകെടുത്താതെടാ എന്നാണ് ദിലീപിന്റെ മറുപടി. എന്തായാലും ഇരുവരുടെയും നർമ്മ സംഭാഷണങ്ങൾ കോർത്തിണക്കിയ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.

വേറിട്ട ഗെറ്റപ്പുകളില്‍ ദിലീപ് എത്തുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'. ഉർവ്വശിയാണ് ദിലീപിന്റെ നായികയായി എത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ്.

Advertisment
Dileep Nadhirshah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: