Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

ദിലീഷ് പോത്തനും ചേതനും മുഖ്യവേഷങ്ങളിലെത്തുന്ന ‘മിഡ്നൈറ്റ് റണ്‍’ ഐഡിഎസ്എഫ്എഫ്‌കെയില്‍

രമ്യാ രാജാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ദിലീഷ് പോത്തനും ചേതന്‍ ജയലാലും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഷോര്‍ട്ട് ഫിലിം കേരള രാജ്യാന്തര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍. രമ്യാ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘മിഡ് നൈറ്റ് റണ്‍’ എന്ന ഹ്രസ്വചിത്രമാണ് ഐഡിഎസ്എഫ്എഎഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബി.ടി.അനില്‍കുമാറിന്റേതാണ് കഥ.

പൂര്‍ണമായും ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് പതിനാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം. ജൂലൈ 20ന് തുടങ്ങുന്ന ഹ്രസ്വചലച്ചിത്രമേളയില്‍ 21ന് വൈകിട്ട് 6.30 ന് നിളാ തിയറ്ററിലാണ് മിഡ്നൈറ്റ് റണ്‍ പ്രദര്‍ശിപ്പിക്കുന്നത്. റിയലിസ്റ്റിക് ത്രില്ലര്‍ സ്വഭാവത്തിലാണ് ഷോര്‍ട് ഫിലിം ഒരുക്കിയിരിക്കുന്നത്.

കലി, അങ്കമാലി ഡയറീസ്, സോളോ, വിജയ്-എ.ആര്‍.മുരുകദോസ് ചിത്രം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനാണ് മിഡ് നൈറ്റ് റണ്ണിന്റെ ക്യാമറ. കിരണ്‍ ദാസ് എഡിറ്റിങ്ങും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. സതീഷ് എരിയലത്താണ് നിര്‍മ്മാണം.

ദിലീഷ് പോത്തനെയും ചേതനെയും കൂടാതെ ഒരു ലോറിയും മിഡ്നൈറ്റില്‍ റണ്ണില്‍ കഥാപാത്രമായുണ്ട്. ആഷിക്ക്. എസ് കലാസംവിധാനവും, സിജി നോബല്‍ തോമസ് കോസ്റ്റ്യൂം ഡിസൈനിങ്ങും ബെന്നി കട്ടപ്പന നിര്‍മ്മാണനിര്‍വഹണവും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dileesh pothan chethan midnight run idsffk short film

Next Story
Neerali Movie Review: ‘നീരാളി’ പിടിച്ചത് പ്രേക്ഷകരെ!
The moderation of comments is automated and not cleared manually by malayalam.indianexpress.com