വിജയകരമായ എട്ടാം വർഷത്തിലേക്ക്; പ്രിയപ്പെട്ടവൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീഷ് പോത്തൻ

“വിജയകരമായി മുന്നേറുന്നു,” എന്ന തലക്കെട്ടോടെയാണ് ഭാര്യ ജിംസിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്

Dileesh Pothan, ദിലീഷ് പോത്തൻ, Dileesh Pothan photos, Dileesh Pothan films, Dileesh Pothan family, Dileesh Pothan wife, Indian express malayalam, Dileesh Pothan childhood photo, IE Malayalam

മലയാളസിനിമയിലെ ഏറ്റവും പ്രോമിസിംഗ് ആയ സംവിധായകരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ തന്നെയുള്ള സാന്നിധ്യമാണ് ദിലീഷ് പോത്തൻ. മലയാള സിനിമാ ആരാധകർക്ക് നിരന്തരം ചർച്ച ചെയ്യാനും കണ്ടെത്താനുമായി ഓരോ സിനിമകളിലും പോത്തേട്ടൻസ് ബ്രില്ല്യൻസ് ഒളിപ്പിച്ചുവയ്ക്കുന്ന സംവിധായകൻ. തന്റെ സിനിമകളിലെ ഓരോ രംഗങ്ങളിലും പരമാവധി സൂക്ഷ്മാംശങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ദിലീഷ് പോത്തനിലെ സംവിധായക മികവിന് സിനിമാപ്രേമികൾ നൽകിയ പേരാണ് പോത്തേട്ടൻസ് ബ്രില്ല്യൻസ് എന്നത്.

ദിലീഷ് പോത്തൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. “വിജയകരമായി മുന്നേറുന്നു,” എന്ന തലക്കെട്ടോടെയാണ് ഭാര്യ ജിംസിയ്ക്ക് ഒപ്പമുള്ള ചിത്രം ദിലീഷ് പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും എട്ടാം വിവാഹവാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 2012 ലായിരുന്നു ഇരുവരുടെയും വിവാഹം. ആഞ്ചലീന, എൽബിൻ എന്നിങ്ങനെ രണ്ടുമക്കളാണ് ദിലീഷ്- ജിംസി ദമ്പതികൾക്ക്.

കോട്ടയം ജില്ലയിലെ കുറുപ്പന്തറയ്ക്കടുത്ത് ഓമല്ലൂരിൽ ജനിച്ച ദിലീഷ് പോത്തന്റെ പിതാവ് കൊല്ലംപറമ്പിൽ ഫിലിപ്പ് ഒരു ഫിലിം റെപ്രസന്റീവ് ആയിരുന്നു. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ദിലീഷ് പോത്തൻ ജോലി ഉപേക്ഷിച്ചാണ് സിനിമാരംഗത്തേക്ക് എത്തിയത്. 2010-ൽ പുറത്തിറങ്ങിയ ‘9 KK റോഡ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷിന്റെ തുടക്കം. തുടർന്ന് ’22 ഫീമെയിൽ കോട്ടയം’, ‘ടാ തടിയാ’, ഗാങ്ങ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. ഏഴോളം ചിത്രങ്ങളിൽ ദിലീഷ് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ‘സാൾട്ട് ആന്റ് പെപ്പർ’ എന്ന ചിത്രത്തിലെ അഭിനയവും തുടക്കക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് നടനായും സംവിധായകനായുമൊക്കെ മലയാള മുഖ്യധാര സിനിമയിലെ ശ്രദ്ധേയസാന്നിധ്യമായി മാറുകയായിരുന്നു ദിലീഷ് പോത്തൻ. 2016-ൽ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ആയിരുന്നു ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രം. രണ്ടു ചിത്രങ്ങളും അതാതു വർഷങ്ങളിൽ മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്ക്കാരങ്ങൾ തുടർച്ചയായി നേടിയതോടെ അപൂർവ്വമായൊരു നേട്ടത്തിനും ദിലീഷ് അർഹനായി. തിരക്കഥാകൃത്തും സുഹൃത്തുമായ ശ്യാം പുഷ്കരനുമൊപ്പം ചേർന്ന് ‘വർക്കിങ്ങ് ക്ലാസ്സ് ഹീറോ’ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ കമ്പനിയും ദിലീഷ് പോത്തൻ ആരംഭിച്ചു. ഇവരുടെ ബാനറിൽ നിർമ്മിച്ച ആദ്യപടമായിരുന്നു 2019ൽ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്സ്’.

Read more: ആറു മണിക്കൂർ ഉറക്കം, മദ്യത്തിനും ലഹരിക്കും ലൂസ് ടോക്കിനും ടാറ്റ: ‘കുമ്പളങ്ങി നൈറ്റ്സ്’ ടീമിനോട് ദിലീഷ് പോത്തന്റെ വാക്കുകൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dileesh pothan and wife wedding anniversary photos

Next Story
ഇന്ത്യ ജയിച്ചല്ലോ, ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ? പൃഥ്വിയോട് സുപ്രിയPrithviraj, Prithviraj films, Prithviraj supriya, supriya menon, nivin pauly, പൃഥ്വിരാജ്, സുപ്രിയ, ind vs aus, ind vs aus live score, ind vs aus live, india vs australia, india vs australia live score, live cricket, ind vs aus 4th Test day 5, ind vs aus 4th Test day 5 live score, ind vs aus 4th Test live cricket score, live cricket streaming, live streaming, live cricket online, cricket score, live score, live cricket score, india vs australia, india vs australia live score, india vs australia Test live score, india vs australia live streaming, India vs australia 4th Test, India vs australia 4th Test day 5 live streaming, ie malayalam, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com