ഇത് കേശുവാണ്! ഞെട്ടിക്കുന്ന ലുക്കില്‍ ദിലീപ്

സിനിമയിൽ വളരെ വേറിട്ട ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുക എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു

പുതുവര്‍ഷ ദിനത്തില്‍ എല്ലാവരെയും ഞെട്ടിച്ച് നടന്‍ ദിലീപ്. ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വളരെ വ്യത്യസ്തമായ ലുക്കിലാണ് ദിലീപ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ദിലീപും നാദിർഷായും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

Read Also: പട നയിച്ച്‌ മരക്കാര്‍, ഹൃദയത്തോട് ചേര്‍ത്ത് വച്ച ചിത്രമെന്ന് മോഹന്‍ലാല്‍

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയിൽ വളരെ വേറിട്ട ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുക എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മൊട്ടയടിച്ചുള്ള ദിലീപിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് സിനിമയുടെ പോസ്റ്റർ പുറത്തിറക്കിയത്. പ്രായമായ കേശുവിന്റെ ഭാര്യയായി നടി ഉർവശിയാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സജീവ് പാഴൂരാണ് ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ദിലീപിന്റെ പുത്തൻലുക്ക് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ‘മെെ സാന്റ’ എന്ന ചിത്രമാണ് ദിലീപിന്റേതായി അവസാനം തിയറ്ററുകളിലെത്തിയിരിക്കുന്നത്. ക്രിസ്‌മസ് റിലീസായി എത്തിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. സാന്റാക്ലോസായാണ് ദിലീപ് ഈ സിനിമയിൽ വേഷമിട്ടിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dileep variety look in keshu ee veedinte nadhan film nadirsha

Next Story
Mohanlal Marakkar First Look: പട നയിച്ച്‌ മരക്കാര്‍, ഹൃദയത്തോട് ചേര്‍ത്ത് വച്ച ചിത്രമെന്ന് മോഹന്‍ലാല്‍mohanlal, marakkar first look, marakkar arabikadalinte simham, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മരക്കാര്‍ ഫസ്റ്റ് ലുക്ക്‌, മോഹന്‍ലാല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com