/indian-express-malayalam/media/media_files/uploads/2023/07/dileep-kavya.jpg)
മകൾ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ്
മകൾ മഹാലക്ഷ്മിയെന്ന മാമ്മാട്ടിയെ കുറിച്ച് ദിലീപിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മകൾ മാമ്മാട്ടി കുറുമ്പിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് മകളെ കുറിച്ചുള്ള രസകരമായൊരു സംഭവം ദിലീപ് ഓർത്തെടുത്തത്. യുകെജിയിൽ പഠിക്കുകയാണ് മഹാലക്ഷ്മി ഇപ്പോൾ.
" അവൾ ഭയങ്കര കാന്താരിയാണ്. മഹാലക്ഷ്മി എന്നു പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവൾ തന്നെയിട്ട പേരാണ് മാമ്മാട്ടി എന്നത്. രണ്ടു ദിവസം നൈറ്റ് ഷൂട്ടുമൊക്കെയായി തിരക്കിലായതോണ്ട് രാവിലെ അവൾ ക്ലാസിൽ പോവുന്നതിനു മുൻപു വിളിച്ചപ്പോൾ ഞാൻ ഫോണെടുത്തിരുന്നില്ല. ഞാൻ നോക്കിയപ്പോൾ അവളുടെ ഒരു വോയിസ് നോട്ട് കിടക്കുന്നുണ്ട്. "അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു, ഫോണെടുത്തില്ല, ഞാൻ പോവാ". അതു കഴിഞ്ഞ് ഫോൺ കട്ട് ചെയ്തിട്ട് കാവ്യയോട് പറഞ്ഞത്രെ, "ഇനി അച്ഛൻ വിളിക്കും. നമ്മൾ എടുക്കരുത്. അത്രയേ നമുക്ക് ചെയ്യാൻ പറ്റൂ," ദിലീപ് പറയുന്നു.
കാവ്യയും മഹാലക്ഷ്മിയുമെല്ലാം ചെന്നൈയിലാണെന്നും അവിടെയാണ് മഹാലക്ഷ്മി പഠിക്കുന്നതെന്നും ദിലീപ് പറയുന്നു.
കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങളും മഹാലക്ഷ്മിയുടെ വീഡിയോകളുമെല്ലാം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഇടയ്‌ക്കൊക്കെ മഹാലക്ഷ്മി പ്രത്യക്ഷപ്പെടാറുണ്ട്.
ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ദിലീപ്. ജൂലൈ 14ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കേരളത്തിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് നീട്ടി വച്ചിരിക്കുകയാണ്. ജൂലൈ 28ന് ‘വോയിസ് ഓഫ് സത്യനാഥൻ’തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ബാദുഷ അറിയിച്ചിരിക്കുന്നത്.
പഞ്ചാബി ഹൗസ്’, ‘പാണ്ടിപ്പട’, ‘ചൈന ടൗണ്‍’, ‘തെങ്കാശിപ്പട്ടണം’, ‘റിംഗ് മാസ്റ്റര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണിത്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീണ നനന്ദകുമാര്‍, ജോജു ജോര്‍ജ്, സിദ്ദിഖ്, അനുശ്രീ, അനുപം ഖേര്‍, ജോണി ആന്റണി, മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം സ്വരുപ് ഫിലിപ്പും സംഗീതം അങ്കിത് മേനോനും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.