കൊച്ചി: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവ്യയും ദീലീപും ഭാവനയും അടക്കം മലയാളി താരങ്ങള്‍ നടത്തിയ അമേരിക്കന്‍ ഷോയുടെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. താരങ്ങള്‍ ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചലച്ചിത്രലോകത്തെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന നടന്മാരും നടിക്കെതിരായ പരാമര്‍ശത്തില്‍ വിവാദത്തില്‍ അകപ്പെട്ട സലീം കുമാര്‍ അടക്കമുളള താരങ്ങളും കാവ്യാ മാധവനും, കലാഭവന്‍ മണിയും വീഡിയോയിലുണ്ട്.

നിരവധി പേര്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് ചുവടെ താരങ്ങള്‍ക്ക് പഴയ സൗഹൃദത്തിലേക്ക് തിരിച്ചുവരാന്‍ കഴിയട്ടേയെന്നും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ദിലീപും ഭാവനയും തമ്മിലുളള കലഹത്തിന്റെ തുടക്കം വിദേശത്തു നടന്ന ആ സ്റ്റേജ് ഷോ ആയിരുന്നെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തുടര്‍ച്ചയായി ഭാവന ദിലീപിന്റെ 5 സിനിമകളില്‍ നായികയായതോടെ മഞ്ജുവുമായി ഭാവനയ്ക്കു മികച്ച സൗഹൃദം ഉണ്ടായി. വൈകാതെ തന്നെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായി. ആ ഇടയ്ക്കാണു വിദേശത്തു വച്ച് ഒരു സ്റ്റേജ് പ്രോഗ്രാം നടന്നത്. ഭാവനയും കാവ്യയും ദിലീപും പ്രോഗ്രാമില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ഇവിടെ വെച്ചുണ്ടായ കലഹങ്ങളെ തുടര്‍ന്നാണ് താരങ്ങള്‍ തമ്മില്‍ അകന്നതെന്നും റിപ്പോര്‍ട്ടുകള്‍​വന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ