യുഎസിൽ അവധിക്കാലം ആഘോഷിച്ച് ദിലീപും കാവ്യയും മീനാക്ഷിയും. ദിലീപ് ഷോ 2017 ന് മീനാക്ഷിയെ കൂടെ കൊണ്ടുപോയിട്ടില്ലെന്ന് പറഞ്ഞവർക്കുളള മറുപടിയായി ഫെയ്‌സ്ബുക്കിൽ വൈറലായി കൊണ്ടിരിക്കുന്നത് മൂവരും ഒന്നിച്ചുളള ഒരു വിഡിയോയാണ്. നാദിർഷയുടെ ഫെയ്‌സ്ബുക്ക് ലൈവിലാണ് ഇവരെ ഒന്നിച്ച് കാണുന്നത്. നാദിർഷയെയു കുടുംബത്തെയും വിഡിയോയിൽ കാണാം.

സമദ്, ഏലൂർ ജോർജ്, നമിതാ പ്രമോദ്, സുബി, രമേഷ് പിഷാരടി, ധർമ്മജൻ ബോർഗാട്ടി എന്നിവരെയും നാദിർഷയുടെ ലൈവ് വിഡിയോയിൽ കാണാം.

നേരത്തെ, കാവ്യാ മാധവൻ ദിലീപ് ഷോയിൽ ചിലങ്കയണിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞുളള ഇടവേളയ്‌ക്ക് ശേഷമാണ് കാവ്യ വേദിയിലെത്തിയത്. ദിലീപ് ഷോ 2017 യുഎസ്എ കാനഡ എന്ന ഫെയ്‌സ്ബുക്ക് പേജാണ് കാവ്യ നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്‌തിരുന്നത്. കാവ്യയും ദിലീപും ചേർന്ന് നൃത്തം ചെയ്യുന്നതും നാദിർഷയുടെ പാട്ടിന് ചുവട് വെയ്‌ക്കുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്.

26 ല്‍ പരം കലാകാരന്മാരാണ് ദിലീപ് ഷോ 2017 പരിപാടിയിൽ അണിനിരക്കുന്നത്. വിവാഹ ശേഷം കാവ്യയും ദിലീപും ആദ്യമായി ഒന്നിക്കുന്നുവെന്നുളളതാണ് ഈ പരിപാടിയുടെ പ്രത്യേകത.

2016 നവംബറിൽ ദിലീപുമായുളള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു കാവ്യ. അതിനിടയിൽ ഗായികയായി തിരിച്ചു വരവ് നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ