scorecardresearch

അജയ് ദേവ്ഗണിനൊപ്പം ദിലീപും കുടുംബം; ചിത്രം വൈറൽ

കല്യാൺ നവരാത്രി ആഘോഷത്തിനിടയിൽ പകർത്തിയതാണ് ചിത്രം

കല്യാൺ നവരാത്രി ആഘോഷത്തിനിടയിൽ പകർത്തിയതാണ് ചിത്രം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dileep Family with Ajay Devgan | Kavya madhavan

ദിലീപ്, കാവ്യ, മഹാലക്ഷ്മി, അജയ് ദേവ്ഗൺ, മീനാക്ഷി | ഫോട്ടോ: കാവ്യമാധവൻ, ഇൻസ്റ്റഗ്രാം

കല്യാൺ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്യുകയാണ് കാവ്യ മാധവൻ. അജയ് ദേവ്ഗണിനൊപ്പം ദിലീപ്, കാവ്യ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരെയും കാണാം.

Advertisment

കല്യാൺ ജ്വല്ലേഴ്സ് ശോഭാസിറ്റിയിലെ കല്യാൺ ഹൗസിൽ സംഘടിപ്പിച്ച നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബോളിവുഡ് താരം അജയ് ദേവ്ഗൺ.

കസവ് മുണ്ടും ​ഗോൾഡൺ നിറത്തിലുള്ള കുർത്തയുമാണ് ദിലീപിന്റെ വേഷം. മസ്റ്റഡ് യെല്ലോ സാരിയിൽ കാവ്യയും ഓഫ് വൈറ്റ് ഹെവി വർക്ക് സാരിയിൽ മീനാക്ഷിയും തിളങ്ങി. മീനാക്ഷിയുടെയും ദിലീപിന്റെയും വസ്ത്രങ്ങളോട് മാച്ച് ചെയ്യുന്ന ഉടുപ്പായിരുന്നു മഹാലക്ഷ്മി അണിഞ്ഞത്.

Advertisment

മഹാലക്ഷ്മിയെന്ന മാമ്മാട്ടിയുടെ കൈപ്പിടിച്ച് നടക്കുന്ന മീനാക്ഷിയുടെ ഒരു വീഡിയോയും വൈറലാവുന്നുണ്ട്.

കഴിഞ്ഞ ദിവസം ബൊമ്മക്കൊലുവിന് അരികിൽ നിൽക്കുന്നൊരു ചിത്രം കാവ്യയും ഷെയർ ചെയ്തിരിക്കുന്നത്. ദീപാലങ്കൃതമായ മുറിയിൽ മനോഹരമായി ഒരുക്കിയ ബൊമ്മക്കൊലു കാണാം.

ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും തന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വിപണനവുമായി സജീവമാണ് കാവ്യ.

2016 നവംബർ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കുമൊരു പെൺകുഞ്ഞ് പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

മകൾ മഹാലക്ഷ്മിയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം ചെന്നൈയിലാണ് കാവ്യ ഇപ്പോൾ താമസം. ചെന്നൈയിലാണ് മഹാലക്ഷ്മിയും മീനാക്ഷിയും പഠിക്കുന്നതെന്ന് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Kavya Madhavan Ajay Devgan Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: