/indian-express-malayalam/media/media_files/uploads/2021/12/dileep-kavya-1.jpg)
ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട സ്റ്റാർ കിഡ് ആണ്. മാമാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ഫൊട്ടോകളും വീഡിയോകളും ഇടയ്ക്ക് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്.
ഇപ്പോഴിതാ, മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മിഠായി വേണോ? എന്നു ചോദിച്ചയാളോട് "മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരും," എന്നാണ് മഹാലക്ഷ്മിയുടെ മറുപടി.
കഴിഞ്ഞ ദിവസം ദിലീപും കാവ്യയും മഹാലക്ഷ്മിയും ദുബായിലെ 'ദേ പുട്ട്' സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു.
അടുത്തിടെ, വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്.
2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് ഇരുവരും നൽകിയ പേര്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്.
Read More: ഒക്കത്തിരുന്ന് പൊട്ടിച്ചിരിച്ച് മഹാലക്ഷ്മി, അരികിൽ മീനാക്ഷി; ഓണചിത്രവുമായി ദിലീപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us