ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. വിമാനത്താവളത്തിൽവച്ച് ആരാധകർ പകർത്തിയ വീഡിയോ ആണ് ദിലീപ് ഫാൻസ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്നത്. ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുളളതാണ് വീഡിയോ.
മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയിൽ കാണാനാവുക. തൊട്ടുപിന്നിൽ ദിലീപുമുണ്ട്. എവിടെ വച്ചാണെന്നോ എന്നാണെന്നോ വീഡിയോ പകർത്തിയതെന്ന വിവരം ലഭ്യമല്ല.
കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്.
ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Read More: കാവ്യക്ക് പിറന്നാൾ ആശംസയുമായി മീനാക്ഷി