Latest News

അച്ഛന്റെ മടിയില്‍ കുഞ്ഞു സാന്റയായി മഹാലക്ഷ്മി

‘മൈ സാന്റാ’യുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്

Dileep, ദിലീപ്, Dileep Daughter, Dileep Daughter Mahalakshmi, Dileep Kavya Madhavan Daughter photo, Dileep Kavya Madhavan Daughter Mahalakshmi photo, ദിലീപ്, ദിലീപ് മകൾ, ദിലീപ് മകൾ മഹാലക്ഷ്മി, My Santa Review, My Santa Release, മൈ സാന്റ, Indian express Malayalam, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

സാന്റാ ക്ലോസ്സിന്റെ വേഷത്തിൽ അച്ഛനരികെ കുറുമ്പുമായി ഇരിക്കുകയാണ് മകൾ മഹാലക്ഷ്മി. കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മിയുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘മൈ സാന്റ’ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉള്ളത്. ‘മൈ സാന്റാ’യുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ചിത്രമാണ് ഇത്.

Read more: My Santa Movie Review: കുട്ടികളുടെ ഹൃദയം കവരും ഈ ‘മൈ സാന്റ’; റിവ്യൂ

“നന്മയുടേയും വിശുദ്ധിയുടേയും,സ്നേഹത്തിന്റേയും ക്രിസ്തുമസ് ആഘോഷിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ക്രിസ്തുമസ് ആശംസകൾ,” ഫെയ്സ്ബുക്ക് പോസ്റ്റിൽ ദിലീപ് കുറിക്കുന്നു.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ആണ് ആദ്യമായി ദിലീപ് മകൾക്ക് ഒപ്പമുള്ള കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 2018 നവംബര്‍ 17 നാണ്‌ അഭിനേതാക്കളായ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടൽ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്ന് പേരു നൽകി. എന്നാണ് പേര്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പേരിടൽ ചടങ്ങിൽ പങ്കെടുത്തത്.

കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. “പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം”, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ.

ദിലീപും ബേബി മാനസ്വിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മൈ സാന്റ’ നല്ല പ്രതികരണങ്ങളാണ് തിയേറ്ററിൽ നേടുന്നത്. കുട്ടികളെയും കുടുംബ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് കാലവും സാന്താ ക്ലോസുമൊക്കെയായി അടിമുടി ഒരാഘോഷത്തിന്റെ മൂഡാണ് ചിത്രം സമ്മാനിക്കുന്നത്.

ഒരു ഏഴുവയസുകാരിയ്ക്ക് സാന്റായോടുള്ള സ്നേഹത്തിന്റെയും അവളുടെ സ്വപ്നങ്ങളുടെയും കഥയാണ് ‘മൈ സാന്റാ’ പറയുന്നത്. ഒപ്പം രണ്ടു കുട്ടികൾ തമ്മിലുള്ള നിസ്വാർത്ഥമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ കൂടി ചിത്രം പറയുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dileep kavya madhavan daughter mahalakshmi latest photo christmas

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com