“പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം” മകളുടെ വരവറിയിച്ച് കൊണ്ട് ദിലീപും കാവ്യയും പറഞ്ഞതിങ്ങനെ.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിനു ജന്മം നല്‍കിയത്.

 

ദിലീപിന്റെ കുറിപ്പിന് താഴെ സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ദിലീപിനും കാവ്യയ്ക്കും ആശംസകളുമായി എത്തി.

 

മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25 നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹദിവസം രാവിലെ തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ‘മകൾ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരാവുന്നു’ എന്ന വാർത്ത ദിലീപ് ആരാധകരെ അറിയിക്കുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുകയായിരുന്നു കാവ്യ.

കാവ്യാ മാധവന്റെ ‘ബേബി ഷവര്‍’ ചടങ്ങില്‍ നിന്ന്

കാവ്യയുടെ മുപത്തിനാലാം പിറന്നാള്‍ ദിനത്തിലായിരുന്നു ‘ബേബി ഷവര്‍’ ചടങ്ങ് നടന്നത്

Read More: പിറന്നാൾ ദിനത്തിൽ കാവ്യക്ക് ഇരട്ടിമധുരം; ചിത്രങ്ങൾ കാണാം

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം സിനിമയിലും സജീവമായിത്തുടങ്ങിയ ദിലീപിന് ഇരട്ടി സന്തോഷവുമായാണ് മകള്‍ എത്തിയിരിക്കുന്നത്.  മഞ്ജു വാര്യരുമായുള്ള ആദ്യ വിവാഹത്തില്‍ മീനാക്ഷി എന്നൊരു മകളുണ്ട് ദിലീപിന്.

മലയാള സിനിമയിലെ ഭാഗ്യജോഡികളായാണ് ദിലീപും കാവ്യയും അറിയപ്പെടുന്നത്. 21 സിനിമകളില്‍ ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ