Latest News

ചുവപ്പ് സാരിയിൽ സുന്ദരിയായി മീനാക്ഷി, സ്റ്റൈലിഷ് ലുക്കിൽ കാവ്യയും ദിലീപും

ചുവപ്പു സാരിയുടുത്ത് മുല്ലപ്പുവും ചൂടിയാണ് ദിലീപിന്റെ മകൾ മീനാക്ഷി എത്തിയത്. സാരിയിൽ അതിസുന്ദരിയായിരുന്നു മീനാക്ഷി

മീനാക്ഷി, meenakshi dance, meenakshi dileep, Dileep, ദിലീപ്, kavya, കാവ്യ, meenakshi, manju warrier, nadhirsha, നാദിർഷ, ie malayalam, ഐഇ മലയാളം

നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹത്തിൽ തിളങ്ങി ദിലീപും കുടുംബവും. കാസർഗോഡ് വച്ചായിരുന്നു ഉപ്പള സ്വദേശിയായ ബിലാലുമൊത്തുളള ആയിഷായുടെ വിവാഹം. ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ ദിലീപും കുടുംബവും നിറസാന്നിധ്യമായിരുന്നു. വിവാഹത്തിൽനിന്നുളള താരകുടുംബത്തിന്റെ ഫൊട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Read More: കാവ്യയ്ക്കായി കാത്തുനിന്ന് ദിലീപ്, സൽവാറിൽ തിളങ്ങി മീനാക്ഷി; വീഡിയോ

കറുപ്പും ചുവപ്പുമായിരുന്നു വരന്റെയും വധുവിന്റെയും ഡ്രസ്കോഡ്. ഇതേ ഡ്രസ് കോഡിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയത്. ചുവപ്പു സാരിയുടുത്ത് മുല്ലപ്പുവും ചൂടിയാണ് ദിലീപിന്റെ മകൾ മീനാക്ഷി എത്തിയത്. സാരിയിൽ അതിസുന്ദരിയായിരുന്നു മീനാക്ഷി. ചുവപ്പ് സൽവാറായിരുന്നു കാവ്യയുടെ വേഷം. നാദിർഷായുടെ അതേ ഡ്രസ് കോഡിലാണ് ദിലീപ് എത്തിയത്.

കുടുംബവുമൊത്ത് വിവാഹ വേദിയിലേക്ക് എത്തുന്ന ദിലീപിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. ദിലീപിന് പുറകേയാണ് മീനാക്ഷിയും കാവ്യ മാധവനും എത്തിയത്. നടി നമിത പ്രമോദും വിവാഹത്തിന് എത്തി. ആയിഷായുടെയും മീനാക്ഷിയുടെയും അടുത്ത സുഹൃത്താണ് നമിത. നാദിർഷായുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒക്കെയായി നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.

 

View this post on Instagram

 

A post shared by Kuyil Media official (@kuyil_media)

നാദിർഷായുടെ അടുത്ത സുഹൃത്താണ് ദിലീപ് എങ്കിൽ മകൾ ആയിഷായുടെ അടുത്ത കൂട്ടുകാരിയാണ് മീനാക്ഷി. അതിനാൽ തന്നെ ഒരാഴ്ചയായി നടന്ന വിവാഹ ആഘോഷങ്ങളിലെല്ലാം ദിലീപും കുടുംബവും പങ്കെടുത്തിരുന്നു.

മീനാക്ഷിയുടെ ഡാൻസ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വേദിയിൽ നിറഞ്ഞാടിയ മീനാക്ഷിയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തത്.

Read More: കൂട്ടുകാരിയുടെ വിവാഹ ആഘോഷത്തിൽ മീനാക്ഷിയുടെ തകർപ്പൻ ഡാൻസ്

ആദ്യം നമിതയ്ക്കും കൂട്ടർക്കുമൊപ്പമാണ് മീനാക്ഷി നൃത്തം അവതരിപ്പിച്ചത്. പിന്നീട് വധുവിനും സുഹൃത്തുകൾക്കുമൊപ്പവും നൃത്തം ചെയ്തു. വളരെ മനോഹരമായിട്ടാണ് മീനാക്ഷി ഡാൻസ് കളിച്ചത്. മകളുടെ ഡാൻസ് കാണാനായി ദിലീപും കാവ്യയും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dileep kavya madhavan and meenakshi in nadhirsha daughter marriage

Next Story
അച്ഛനെന്ന നിലയിൽ എനിക്കിത് അഭിമാനനിമിഷം; മകൾക്ക് ആശംസകളുമായി മോഹൻലാൽMohanlal, vismaya mohanlal, വിസ്മയ മോഹൻലാൽ, pranav mohanlal, പ്രണവ് മോഹൻലാൽ, instagram, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com