ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാവുന്നു. ആദ്യ ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിലെ അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്നു. ചടങ്ങിന്റെ മുഴുവൻ ശ്രദ്ധയും കവർന്നത് മീനാക്ഷിയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സിന്റെ ബാനറാണ് ചിത്രം നിർമ്മിക്കുന്നത്.

സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയാണ് അനൂപ് സിനിമയാക്കുന്നത്. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ അണിയറക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഏറ്റവും ഒടുവിൽ ദിലീപ് നിർമ്മിച്ച ചിത്രം, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ ആയിരുന്നു.

ഹരിശ്രീ അശോകൻ, നിർമ്മാതാവായ രജപുത്ര രഞ്ജിത്ത്, സാദിഖ്, നന്ദു പൊതുവാൾ, ആൽവിൻ ആന്റണി, വിഷ്ണു ഉണ്ണികൃഷ്ണൻ, വൈശാഖ്, അരോമ മോഹന്‍, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകന്‍, വിനീത് കുമാര്‍, നാദിര്‍ഷ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Read more: നമിതയുടെ ബെസ്റ്റ് ഫ്രണ്ട്‌സ് മീനാക്ഷിയും നാദിര്‍ഷയുടെ മകളും; ചിത്രം പങ്കുവച്ച് താരം

View this post on Instagram

#meenakshidileep #manjuwarrier #meenakshi #dileep

A post shared by Rajeevan Francis (@rajeevanfrancis) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook