Latest News

ഐ ലവ് യൂ അച്ഛാ; ദിലീപിന് ആശംസകളുമായി മീനാക്ഷി

ദിലീപിന്റെ 54-ാം ജന്മദിനമാണിന്ന്

Dileep, Dileep Birthday, Dileep Age, Dileep Meenakshi, Meenakshi Dileep, Mahalakshmi Dileep, Dilieep, ദിലീപ്, Meenakshi Dileep, മീനാക്ഷി, Kavya Madhavan, മഹാലക്ഷ്മി, Dileep Kavya, Dileep Kavya Latest, കാവ്യ മാധവൻ, Dileep Kavya daughter, Mahalakshmi Dileep, Dileep family photo

നടൻ ദിലീപിന്റെ 54-ാം ജന്മദിനമാണിന്ന്. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും. ഇപ്പോഴിതാ, അച്ഛന് ജന്മദിനാശംസകൾ നേർന്ന് മീനാക്ഷി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ദിലീപിന്റെ കയ്യിൽ കൈകുഞ്ഞായി ഇരിക്കുന്ന മീനാക്ഷിയെ ആണ് ഒരു ചിത്രത്തിൽ കാണാനാവുക. “ജന്മദിനാശംസകൾ അച്ഛാ… ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്നാണ് മീനാക്ഷിയുടെ ആശംസ.

മിമിക്രി വേദികളിൽ നിന്നും കടന്നുവന്ന് മലയാളസിനിമയിൽ സഹസംവിധായകനായി തുടങ്ങി പിന്നീട് മുൻനിര നായകനായി മാറിയ കലാകാരനാണ് ദിലീപ്. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

സല്ലാപം, ഈ പുഴയും കടന്ന്, മായപ്പൊൻമാൻ, നീ വരുവോളം, കുടമാറ്റം, കളിയൂഞ്ഞാൽ, മീനത്തിൽ താലിക്കെട്ട്, പഞ്ചാബി ഹൗസ്, സുന്ദരക്കില്ലാഡി, ചന്ദ്രനുദിക്കുന്ന ദിക്കിൽ, സിഐഡി മൂസ, മീശമാധവൻ, കല്യണരാമൻ, മേഘം, ദീപസ്തംഭം മഹാശ്ചര്യം, ഉദയപുരം സുൽത്താൻ, ജോക്കർ, തെങ്കാശ്ശിപ്പട്ടണം, ഡാർലിംഗ് ഡാർലിംഗ്, ഇഷ്ടം, ഈ പറക്കും തളിക, സൂത്രധാരൻ, ദോസ്ത്, കുഞ്ഞിക്കൂനൻ, ചാന്തുപ്പൊട്ട്, പട്ടണത്തിൽ സുന്ദരൻ, ഗ്രാമഫോൺ, സദാനന്ദന്റെ സമയം, തിളക്കം, പെരുമഴക്കാലം, കഥാവശേഷൻ, വെട്ടം, റൺവേ, പാണ്ടിപ്പട, കൊച്ചിരാജാവ്, വിനോദയാത്ര, വിനോദയാത്ര, മുല്ല, ട്വന്റി 20, കൽക്കട്ടാ ന്യൂസ്, പാസഞ്ചർ, ബോഡി ഗാർഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈനാടൗൺ, സ്പാനിഷ് മസാല, മായാമോഹിനി, മൈ ബോസ്, ചന്ദ്രേട്ടൻ എവിടെയാ, 2 കൺട്രീസ്, രാമലീല, കമ്മാര സംഭവം എന്നിങ്ങനെ നിരവധിയേറെ ഹിറ്റ് ചിത്രങ്ങളിലൂടെ ദിലീപ് ജനപ്രീതി നേടി. മൈ സാന്റാ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ദിലീപ് ചിത്രം.

നാദിർഷ നായകനാവുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ ആണ് ഇനി റിലീസ് കാത്തിരിക്കുന്ന ദിലീപ് ചിത്രങ്ങളിലൊന്ന്.

Read more: അച്ഛനൊപ്പം ക്ഷേത്രദർശനം നടത്തി മഹാലക്ഷ്മി; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dileep birthday daughter meenakshi wishes

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com