ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നീതിയിൽ ദിലീപ് നായകനാകുന്നു. ഒരു വക്കീലിന്റെ റോളാണ് ചിത്രത്തിൽ ദിലീപിന്. ‘നീതി’യിൽ മംമ്ത മോഹൻദാസും പ്രിയ ആനന്ദുമാണ് നായികമാർ.
ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷൻ പിക്ചേഴ്സ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് ‘നീതി. വയാകോം 18 മോഷൻ പിക്ചേഴ്സ് തന്നെയാണ് പുതിയ സിനിമ ട്വിറ്ററിലൂടെ അനൗൺസ് ചെയ്തിരിക്കുന്നത്. രാഹുൽ രാജ് ആണ് ‘നീതി’യുടെ സംഗീതം ഒരുക്കുക.
We are pleased to announce our 1st Malayalam film! Starring Superstar Dileep and directed by @unnikrishnanb pic.twitter.com/zMA6FPuTGS
— Viacom18 Movies (@Viacom18Movies) September 6, 2018
കമ്മാരസംഭവമാണ് അവസാനം തിയേറ്ററിലെത്തിയ ദിലീപ് ചിത്രം. പ്രൊഫസർ ഡിങ്കനാണ് അടുത്തതായി തിയേറ്ററിൽ എത്താനുള്ള ചിത്രം. പ്രൊഫസർ ഡിങ്കനിൽ അഭിനയിച്ചുവരികയാണ് താരം. നമിത പ്രമോദാണ് പ്രൊഫസർ ഡിങ്കനിലെ നായിക. ത്രീഡി സാങ്കേതികവിദ്യയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍.
ടു കണ്‍ട്രീസിന്റെ വിജയ ശേഷം ദിലീപും തിരക്കഥാകൃത്ത് റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. മജീഷ്യനായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. 2017 ൽ പുറത്തിറങ്ങിയ വില്ലനാണ് ബി.ഉണ്ണികൃഷ്ണന്റെ അവസാന ചിത്രം.