മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മീര ജാസ്മിൻ. മീരയുടെ സഹോദരി ജെനി സൂസന്റെ മകളുടെ വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കേവരുന്നത്. ജെനി സൂസന്റെ മകൾ മിഷല്ലെ ബിജോയും ബോബിനും തമ്മിലുള്ള വിവാഹത്തിന്റെ റിസപ്ഷൻ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്നു. മീരയുടെ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനും വധൂവരന്മാർക്ക് ആശംസ അർപ്പിക്കാനുമായി നടൻ ദിലീപും എത്തിയിരുന്നു.
മീരയെ പോലെ തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു ജെനിയും ഏതാനും ടെലിവിഷന്‍ സീരിയലുകളിലും റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സ്കൂൾ ബസ്’ എന്ന ചിത്രത്തിലും ജെനി അഭിനയിച്ചിട്ടുണ്ട്.