Jack And Daniel Full Movie Leaked Online By Tamilrockers: ദിലീപും ആക്ഷൻ കിങ് അർജുൻ സർജയും മുഖ്യവേഷങ്ങളിൽ എത്തിയ മലയാളം ചിത്രം ‘ജാക്ക് ആൻഡ് ഡാനിയേൽ’ തമിഴ്‌റോക്കേഴ്സിൽ. നവംബർ 15നാണ് ചിത്രം തിയറ്ററുകളിൽ​ എത്തിയത്. ബോക്സോഫീസിൽ സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രം ഓൺലൈനിൽ ചോർന്നത് എത്തരത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ.

എസ്.എൽ പുരം ജയസൂര്യ സംവിധാനം ചെയ്ത ചിത്രം ജാക്ക് എന്ന കള്ളന്റെയും ജാക്കിനെ കീഴടക്കാൻ നടക്കുന്ന ഡാനിയൽ അലക്സാണ്ടർ എന്ന സിബിഐ ഓഫീസറുടെയും കഥയാണ് പറയുന്നത്. നായകൻ കള്ളനോ പൊലീസ് വലവിരിക്കുന്ന ക്രിമിനലോ ഒക്കെ ആണെങ്കിൽ, എപ്പോഴും അയാൾക്ക് ന്യായീകരിക്കാവുന്ന ഒരു ഭൂതകാലവും കാരണങ്ങളും ഉണ്ടാവും. മലയാള സിനിമ പലയാവർത്തി പറഞ്ഞു പഴകിയ അത്തരമൊരു നായകനെ തന്നെയാണ് ‘ജാക്ക് ഡാനിയലും’ പ്രേക്ഷകനു കാണിച്ചുതരുന്നത്.

‘Kaithi’ full movie leaked online by Tamilrockers: കാർത്തി ചിത്രം ‘കൈദി’ തമിൾറോക്കേഴ്‌സിൽ

തമിഴ് റോക്കേഴ്സിന്റെ നീക്കം ചിത്രത്തെ ഏതു തരത്തിൽ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടിസ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടെയും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്.

തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചുകുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook