ദിലീപ്, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ പി, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന’ ശുഭരാത്രി’യുടെ ചിത്രീകരണം ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

അനു സിത്താരയും ദിലീപും വിവാഹ വേഷത്തില്‍ തുളസിമാല കഴുത്തിലിട്ടു നില്‍ക്കുന്ന ചിത്രം അനു സിത്താര തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിനു ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് ‘ശുഭരാത്രി.’

View this post on Instagram

#subharathri

A post shared by Anu Sithara (@anu_sithara) on

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നടന്‍ സിദ്ദീഖും എത്തുന്നുണ്ട്. ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിലും സിദ്ദീഖ് ഉണ്ടായിരുന്നു. ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്‍ വേഷമാണ് സിദ്ദീഖ് കൈകാര്യം ചെയ്തത്.

View this post on Instagram

#subharathri #pooja #rollingtoday

A post shared by Anu Sithara (@anu_sithara) on

അജു വര്‍ഗ്ഗീസ്, വിജയ് ബാബു, മണികണ്ഠന്‍, നാദിര്‍ഷ, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നെടുമുടി വേണു, സായ്കുമാര്‍, സുധി കോപ്പ, അശോകന്‍, ഹരീഷ് പേരടി, കലാഭവന്‍ ഹനീഫ്, ജയന്‍ ചേര്‍ത്തല, ജോബി പാല, ആശാ ശരത്ത്, ഷീലു എബ്രാഹം, ശാന്തി കൃഷ്ണ, സ്വാസിക, കെ പി എ സി ലളിത, തെസ്‌നി ഖാന്‍, രേഖാ രതീഷ്, ശോഭ മോഹന്‍, സരസാ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

അരോമ മോഹന്‍, എബ്രാഹം മാത്യു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഹേമന്ദ് ഹര്‍ഷനാണ്. അബ്ബാം മൂവീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ