ദിലീപ്, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ പി, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’യുടെ ട്രെയിലര്‍ എത്തി. രണ്ട് മിനുട്ട് ദൈർഘ്യമുള്ള
ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരായാണ് അനു സിതാരയും ദിലീപും എത്തുന്നത്. ശുഭരാത്രി ഒരു കുടുംബ ചിത്രമാണെന്ന സൂചനയാണ് ട്രെയിലര്‍ നൽകുന്നത്. കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സിദ്ദിഖും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

View this post on Instagram

 

#subharathri teaser out.. Chk link in bio

A post shared by Anu Sithara (@anu_sithara) on

Read More: തുളസിമാല ചാര്‍ത്തി, കൈകോര്‍ത്ത് ദിലീപും അനു സിത്താരയും; ‘ശുഭരാത്രി’ ലൊക്കേഷന്‍ ചിത്രങ്ങള്‍

മാർച്ചിലാണ് ശുഭരാത്രിയുടെ ചിത്രീകരണം ആരംഭിച്ചത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിനു ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ശുഭരാത്രി.

 

View this post on Instagram

 

#subharathri

A post shared by Anu Sithara (@anu_sithara) on

 

View this post on Instagram

 

#subharathri #pooja #rollingtoday

A post shared by Anu Sithara (@anu_sithara) on

അജു വര്‍ഗ്ഗീസ്, വിജയ് ബാബു, മണികണ്ഠന്‍, നാദിര്‍ഷ, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നെടുമുടി വേണു, സായ്കുമാര്‍, സുധി കോപ്പ, അശോകന്‍, ഹരീഷ് പേരടി, കലാഭവന്‍ ഹനീഫ്, ജയന്‍ ചേര്‍ത്തല, ജോബി പാല, ആശാ ശരത്ത്, ഷീലു എബ്രാഹം, ശാന്തി കൃഷ്ണ, സ്വാസിക, കെ പി എ സി ലളിത, തെസ്‌നി ഖാന്‍, രേഖാ രതീഷ്, ശോഭ മോഹന്‍, സരസാ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

അരോമ മോഹന്‍, എബ്രാഹം മാത്യു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഹേമന്ദ് ഹര്‍ഷനാണ്. അബ്ബാം മൂവീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook