ക്രിസ്മസ് ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി നടന്‍ ദിലീപ്. പുതിയ ചിത്രത്തിന്റെ പേര് ‘പറക്കും പപ്പന്‍’. കാർണ്ണിവൽ മോഷൻ പിക്ചേഴ്സും ദിലീപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഗ്രാന്റ്‌ പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിർമ്മാണ സംരംഭത്തിലെ ആദ്യ ചിത്രമായ ‘പറക്കും പപ്പന്‍’ സംവിധാനം ചെയ്യുന്നത് വിയാന്‍ വിഷ്ണു ആണ്.

ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്ന ടാഗ്‌ലൈനോട് കൂടിയാണ്  ‘പറക്കും പപ്പന്‍’ എത്തിയിരിക്കുന്നത്.   ഒരു നാടന്‍ പശ്ചാത്തലത്തില്‍ ഉള്ള കഥയായിരിക്കും എന്നാണു പോസ്റ്ററില്‍ നിന്നും വ്യക്തമാകുന്നത്.

ഇപ്പോള്‍ ദിലീപ് അഭിനയിച്ചു വരുന്നത് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’, രാമചന്ദ്രന്‍ ബാബു സംവിധാനം ചെയ്യുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്നീ ചിതങ്ങളിലാണ്.  ഇതില്‍ ‘പ്രൊഫസര്‍ ഡിങ്കന്‍’ ത്രീ ഡി ഫോര്‍മാറ്റില്‍ ഉള്ള ഒരു ചിത്രമാണ്.  ഒരു ഇന്ദ്രജാലക്കാരന്റെ  വേഷത്തിലാണ് ദിലീപ് ഈ ചിത്രത്തില്‍ എത്തുന്നത്‌.  നമിത പ്രമോദാണ് ‘പ്രൊഫസര്‍ ഡിങ്ക’നിലെ നായിക. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രൊഫസര്‍ ഡിങ്കന്‍’. ‘ടൂ കണ്‍ട്രീസി’ന്റെ വിജയ ശേഷം ദിലീപും തിരക്കഥാകൃത്ത് റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘പ്രൊഫസര്‍ ഡിങ്ക’ന്.

dileep, dileep next, dileep new film, dileep news, parakkum pappan, dileep parakkum pappan, ദിലീപ്, ദിലീപ് ചിത്രങ്ങള്‍, ദിലീപ് കോമഡി, ദിലീപ് പുതിയ ചിത്രം, ദിലീപ് വാര്‍ത്തകള്‍, പറക്കും പപ്പന്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ദിലീപിന്റെ ‘പ്രൊഫസര്‍ ഡിങ്കന്‍’

ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ദിലീപ് എത്തുന്നത്‌.  ‘പാസഞ്ചർ’ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘കോടതി സമക്ഷം ബാലൻ വക്കീൽ’.   ചിത്രത്തിൽ മംമ്തയും പ്രിയ ആനന്ദുമാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. മുൻപ് ‘പാസഞ്ചര്‍’, ‘മൈ ബോസ്’, ‘ടൂ കണ്ട്രീസ്’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ദിലീപും മംമ്ത മോഹന്‍ദാസും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. ‘ടൂ കണ്ട്രീസ്’ ആയിരുന്നു ദിലീപ്- മംമ്ത കൂട്ടുകെട്ടിലെ അവസാന ചിത്രം.

Read More: ദിലീപിന്റെ ‘നീതി’ക്കൊപ്പം മംമ്തയും പ്രിയാ ആനന്ദും

പ്രിയ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്. പ്രിയയുടെ മൂന്നാമത്തെ മലയാളം ചിത്രമാണ് ഇത്. ‘എസ്ര’യ്ക്കും ‘കായംകുളം കൊച്ചുണ്ണി’യ്ക്കും ശേഷം പ്രിയ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കോടതി സമക്ഷം ബാലൻ വക്കീൽ’. മംമ്തയും പ്രിയയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുകയെന്ന് ചിത്രവുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘കമ്മാര സംഭവ’മാണ് അവസാനം തിയേറ്ററിലെത്തിയ ദിലീപ് ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook