വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടു നിൽക്കുന്ന കാവ്യ മാധവനെ ചില പരിപാടികളിൽ ദിലീപിനൊപ്പം കാണാറുണ്ട്. ലാൽ ജോസിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങുകളിലും കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിലും പങ്കെടുക്കാൻ ദിലീപിനൊപ്പം കാവ്യയും എത്തിയിരുന്നു. അടുത്തിടെ നെടുമ്പാശേരിക്കടുത്ത് ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ദിപീപും കാവ്യയും പങ്കെടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു.

Read Also: പൊതുപരിപാടിയിൽ ഒന്നിച്ചു പങ്കെടുത്ത് ദിലീപും കാവ്യ മാധവനും

ദിലീപും കാവ്യ മാധവനും ഒന്നിച്ചു പങ്കെടുത്ത ചടങ്ങിൽനിന്നുള്ളൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ചിത്രത്തിൽ ഇരുവർക്കുമൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാറുമുണ്ട്. ദിലീപും കാവ്യയും മമ്മൂട്ടിയും ഒന്നിച്ചുളള ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടൻ സലിം കുമാറിന്റെ 50-ാം പിറന്നാൾ ആഘോഷത്തിൽനിന്നുളളതാണ് ചിത്രമെന്നാണു റിപ്പോർട്ടുകൾ. പക്ഷേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

dileep, ദിലീപ്, kavya madhavan, കാവ്യ മാധവൻ, mammootty, ദിലീപ്-കാവ്യ, salim kumar birthday, മമ്മൂട്ടി, dileep kavya, ie malayalam, ഐഇ മലയാളം
dileep, ദിലീപ്, kavya madhavan, കാവ്യ മാധവൻ, mammootty, ദിലീപ്-കാവ്യ, salim kumar birthday, മമ്മൂട്ടി, dileep kavya, ie malayalam, ഐഇ മലയാളം

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ഒക്ടോബർ 19ന് ഇരുവർക്കും പെൺകുഞ്ഞു പിറന്നു. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്.

മഹാലക്ഷ്മിയുടെചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. താരദമ്പതികളുടെ മകളുടെ ചിത്രം കാണാനായി ആകാംക്ഷയോടെ ഇരുവരുടെയും ആരാധകർ കാത്തിരിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook