Latest News

ദിലീപിനും കാവ്യയ്ക്കുമൊപ്പം കുട്ടിക്കുറുമ്പുമായി മഹാലക്ഷ്മി; വീഡിയോ

മഹാലക്ഷ്മി പാട്ടു പാടുന്നതും വീഡിയോയിൽ കേൾക്കാം

dileep, kavya, mahalakshmi, ie malayalam

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയെ വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ ആരാധകർക്ക് കാണാൻ കഴിഞ്ഞിട്ടുളളൂ. വളരെ അപൂർവമായേ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ദിലീപ് പങ്കുവയ്ക്കാറുളളൂ. ഏറെ നാളായി മഹാലക്ഷ്മിയെ കാണാൻ കാത്തിരുന്ന ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. മകൾക്കൊപ്പം ദിലീപും കാവ്യയും ലൈവിൽ എത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസ അറിയിക്കാനാണ് ദിലീപും കുടുംബവും ലൈവിൽ എത്തിയത്. നടി കുക്കു പരമേശ്വരനാണ് എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് വീഡിയോ കോൾ വിളിച്ചത്. മഹാലക്ഷ്മിയുടെ കുട്ടിക്കുറുമ്പുകൾ വീഡിയോയിൽ കാണാം. ഇടയ്ക്കു മഹാലക്ഷ്മി പാട്ടു പാടുന്നതും വീഡിയോയിൽ കേൾക്കാം.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് ‘മൈ സാന്റാ’യുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉണ്ടായിരുന്നത്.

Read More: ദിലീപിന്റെ തോളിൽ ചാഞ്ഞുകിടന്ന് മഹാലക്ഷ്മി, വൈറലായി പുതിയ ചിത്രം

2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. “പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം”, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് ഇരുവരും നൽകിയ പേര്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Dileep and kavya madhavan with mahalakshmi video525663

Next Story
ബോറടിച്ചാൽ പിന്നെ കുഴപ്പമാണ്; ഫൺ വീഡിയോയുമായി അനുപമAnupama Parameswaran, അനുപമ പരമേശ്വരൻ, Anupama Parameswaran photos, Anupama Parameswaran videos, Anupama Parameswaran malayalam films, Anupama Parameswaran telugu films, Anupama Parameswaran age, premam, പ്രേമം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com