മീനാക്ഷിക്കെന്ന പോലെ ദിലീപിന്റെ മകൾ മഹാലക്ഷ്മിക്കും ആരാധകർ ഏറെയാണ്. മഹാലക്ഷ്മിയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ദിലീപ് ഫാൻസ്. കഴിഞ്ഞ ദിവസം മഹാലക്ഷ്മിയുടെ ഒരു ഫൊട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകളെ കയ്യിലെടുത്ത് നിൽക്കുന്ന ദിലീപിന്റെ ഫൊട്ടോയാണ് ഫാൻസ് പേജുകളിൽ വൈറലാവുന്നത്. ദിലീപിനു തൊട്ടടുത്തായി കാവ്യയും ഉണ്ടായിരുന്നു.

പക്ഷേ, ഫൊട്ടോയിൽ മഹാലക്ഷ്മിയുടെ മുഖം കാണാൻ കഴിയുമായിരുന്നില്ല. ഇതിന്റെ നിരാശ കമന്റിലൂടെ ആരാധകർ പങ്കുവയ്ക്കുകയും ചെയ്തു. ആരാധകരുടെ നിരാശ മാറ്റുന്ന തരത്തിൽ മഹാലക്ഷ്മിയുടെ പുതിയൊരു ഫൊട്ടോ പുറത്തുവന്നിരിക്കുകയാണ്. ഈ ഫൊട്ടോയിൽ മഹാലക്ഷ്മിയുടെ മുഖം ചെറുതായി കാണാം.

Read More: മഹാലക്ഷ്മിക്കൊപ്പം ദിലീപും കാവ്യയും; മുഖം കാണാനാകാത്ത നിരാശയിൽ ആരാധകർ

കണ്ണൂർ വിമാനത്താവളത്തിൽ ദിലീപും കാവ്യയും മകൾക്കൊപ്പം എത്തിയപ്പോൾ ആരോ പകർത്തിയതാണ് ഈ ചിത്രം. ദിലീപിന്റെ തോളിൽ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയെയാണ് ഫൊട്ടോയിൽ കാണാനാവുക. ദിലീപിന്റെ ഫാൻ പേജുകളാണ് ചിത്രം പുറത്തുവിട്ടത്.

 

View this post on Instagram

 

A post shared by Dileep__fans (@dileep__fans__)

 

View this post on Instagram

 

A post shared by kavyadileep (@kavyamadhavan.fc)

ഏതാനും ദിവസങ്ങളായി ദിലീപിന്റെയും കാവ്യയുടെയും നിരവധി ഫൊട്ടോകൾ ഫാൻ പേജുകളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിൽ ഇരുവരും തൊഴാൻ എത്തിയതിന്റെ ഫൊട്ടോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഏറെ കാലത്തിനുശേഷമാണ് ദിലീപ് കാവ്യയ്ക്കൊപ്പം നീലേശ്വരത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Cine Scope (@cine__scope)

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് ‘മൈ സാന്റാ’യുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook