ദിലീപ് – കാവ്യ മാധവൻ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ഫോട്ടോ വളരെ വിരളമായേ പുറത്തുവരാറുളളൂ. മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനോട് ദിലീപിന് താൽപര്യമില്ലെന്നാണ് അടുപ്പമുളളവർ പറയുന്നത്. അടുത്തിടെ ദിലീപിന്റെ സുഹൃത്ത് നാദിർഷായുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ താരം എത്തിയിരുന്നു. അന്നും മകൾ മീനാക്ഷി ദിലീപിനൊപ്പമുണ്ടായിരുന്നുവെങ്കിലും മഹാലക്ഷ്മി ഇല്ലായിരുന്നു.
ഇപ്പോഴിതാ, മഹാലക്ഷമിയുടെ ഒരു ഫൊട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മകളെ കയ്യിലെടുത്തു നിൽക്കുന്ന ദിലീപാണ് ഫൊട്ടോയിലുളളത്. തൊട്ടടുത്തായി കാവ്യയുമുണ്ട്. പക്ഷേ ഫൊട്ടോയിൽ മഹാലക്ഷ്മിയുടെ മുഖം കാണാനാവില്ല. എവിടെ വച്ചാണ് ചിത്രം പകർത്തിയതെന്ന വിവരം ലഭ്യമല്ല.
Read More: ക്ഷേത്രസന്ദർശനം നടത്തി ദിലീപും കാവ്യയും; ചിത്രങ്ങൾ
ഏറെ മാസങ്ങൾക്കുശേഷം മഹാലക്ഷ്മിയുടെ ഫൊട്ടോ കാണാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ദിലീപിന്റെയും കാവ്യയുടെയും ആരാധകർ. എങ്കിലും മഹാലക്ഷ്മിയുടെ മുഖം കാണാൻ കഴിയാത്തതിലുളള നിരാശയും ആരാധകർ കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്. അതുപോലെ മീനാക്ഷി എവിടെയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
View this post on Instagram
മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് ‘മൈ സാന്റാ’യുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉണ്ടായിരുന്നത്.
View this post on Instagram
View this post on Instagram
View this post on Instagram
2018 നവംബര്‍ 17 നാണ് അഭിനേതാക്കളായ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടൽ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്ന് പേരു നൽകി. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.