വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ മാധവൻ. സുഹൃത്തുക്കളുടെയും മറ്റും വിവാഹചടങ്ങുകളിൽ ദിലീപിനൊപ്പം എത്തുമ്പോൾ മാത്രമാണ് പലപ്പോഴും കാവ്യയെ കാണാൻ കഴിയുന്നത്. അതുകൊണ്ടു തന്നെ കാവ്യയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ദിലീപിനൊപ്പം ക്ഷേത്രസന്ദർശനം നടത്തുന്ന കാവ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
Dileepettan kavyachechi latest
Posted by Nidhin Krishnadas on Friday, February 26, 2021
Read More: കൂട്ടുകാരിയുടെ വിവാഹ ആഘോഷത്തിൽ മീനാക്ഷിയുടെ തകർപ്പൻ ഡാൻസ്
അടുത്തിടെ ഇരുവരും ഒന്നിച്ച് നാദിർഷയുടെ മകളുടെ വിവാഹത്തിനെത്തിയപ്പോഴും ശ്രദ്ധ നേടിയിരുന്നു. വിവാഹ ആഘോഷങ്ങളിൽനിന്നുളള ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കാവ്യ മാധവൻ, മകൾ മീനാക്ഷി എന്നിവർക്കൊപ്പമാണ് ദിലീപ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നാദിർഷായുടെ മകൾ ആയിഷ. മഞ്ഞ ഷറാറ ധരിച്ചാണ് മീനാക്ഷി ചടങ്ങിനെത്തിയത്. മീനാക്ഷിയുടെ വിവിധ ഭാവത്തിലുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പലരും പോസ്റ്റ് ചെയ്തിരുന്നു. ചടങ്ങിൽ ഏറെ തിളങ്ങിയതും മീനാക്ഷി ആയിരുന്നു. വളരെ അപൂർവമായിട്ടേ മീനാക്ഷി വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്താറുളളൂ. അതിനാൽതന്നെ മീനാക്ഷിയുടെ ചിത്രങ്ങൾക്ക് കാത്തിരിക്കാറുണ്ട് സോഷ്യൽലോകം.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
ദിലീപും കാവ്യയും ഒന്നിച്ചുള്ളൊരു വീഡിയോയും ശ്രദ്ധേയമായിരുന്നു. നാദിര്‍ഷയ്ക്കും മറ്റ് ആളുകള്‍ക്കുമൊപ്പം വേദിയിലേക്ക് നടന്ന് വരികയായിരുന്നു ദിലീപ്. കുറച്ചുമുന്നോട്ടുപോയപ്പോഴാണ് കാവ്യ പിന്നിലായി പോയെന്ന് ദിലീപ് അറിഞ്ഞത്. ഉടൻതന്നെ കാവ്യ വരുന്നതുവരെ കാത്തുനിൽക്കുകയും, പിന്നീട് ഒന്നിച്ചു പോവുകയുമായിരുന്നു.