ദിലീപിനെയും ഭാര്യ കാവ്യ മാധവനെയും നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് ഗായിക മഞ്ജരി. ഇൻസ്റ്റഗ്രാമിൽ ഇരുവർക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് മഞ്ജരി തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ദിലീപും കാവ്യയും മുംബൈയിലെത്തിയാണ് മഞ്ജരിയെ കണ്ടത്. അതേസമയം, എന്നാണ് ദിലീപും കാവ്യയും മുംബൈയിൽ എത്തിയതെന്ന് വ്യക്തമല്ല.

”വളരെ കാലത്തിനുശേഷം എന്റെ പ്രിയപ്പെട്ടവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. മുംബൈയിൽ നിങ്ങൾ രണ്ടുപേരും എത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. എത്രയും വേഗം തിരിച്ചു വരൂ”, ഇതായിരുന്നു മഞ്ജരി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മഞ്ജരിയുടെ ഫോട്ടോ ഇതിനോടകം തന്നെ ദിലീപ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

അതിനിടെ, ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അമ്മ നിർവാഹക സമിതി യോഗം ചേരാൻ തീരുമാനമായി. ജൂലൈ 19 നാണ് യോഗം.

ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും അമ്മയിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേവതി, പത്മപ്രിയ, പാർവ്വതി എന്നിവർ അടിന്തര യോഗത്തിന് ആവശ്യപ്പെട്ടു കൊണ്ട് അമ്മയ്‌ക്ക് കത്തു നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരാൻ തീരുമാനമായതെന്നാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ