ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. കുടുംബിനിയായി കഴിയുന്ന കാവ്യയെ ഇടയ്ക്കൊക്കെ ദിലീപിനൊപ്പം പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും കാണാറുണ്ട്. അടുത്തിടെ കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാൻ ഇരുവരും ഒന്നിച്ചെത്തി. നെടുമ്പാശേരിക്കടുത്ത് ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ദിപീപും കാവ്യയും പങ്കെടുത്ത ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയ വഴി ഇപ്പോൾ പുറത്തുവന്നത്.

Read Also: മീനാക്ഷിക്ക് കൂട്ടായി ഇനി മഹാലക്ഷ്മി: ദിലീപ്-കാവ്യ ദമ്പതികളുടെ മകളുടെ പേരിടല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍

പരിപാടിയിൽ മുഖ്യാതിഥികളായിരുന്നു ദിലീപും കാവ്യ മാധവനും. ക്ഷേത്രദർശനം നടത്തിയശേഷമാണ് ഇരുവരും പരിപാടിക്കെത്തിയത്. ആദ്യാവസാനംവരെ പരിപാടിയിൽ ഇരുവരും സന്നിഹിതരായി. പരിപാടിയിൽ ദിലീപിനെ പൊന്നാട അണിയിച്ചു.

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ഒക്ടോബർ 19ന് ഇരുവർക്കും പെൺകുഞ്ഞു പിറന്നു.

Read Also: ലാൽ ജോസിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ സാരിയിൽ തിളങ്ങി മീനാക്ഷി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. “പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം”, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook