/indian-express-malayalam/media/media_files/2025/10/30/dies-irae-malayalam-movie-review-2025-10-30-16-38-41.jpg)
Pranav Mohanlal’s Dies Irae Starts Streaming Today on OTT
Pranav Mohanlal’s Dies Irae Starts Streaming Today on OTT: ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തും.
Also Read: ഒരു വണ്ടി നിറയെ ഗൃഹോപകരണങ്ങൾ അനീഷിന്റെ വീട്ടിലെത്തി; വാക്കു പാലിച്ച് സ്പോൺസർ
‘ഡീയസ് ഇറേ’ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാൽ ലാറ്റിനിൽ ഉഗ്ര കോപത്തിന്റെ ദിനം എന്നർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉൽഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്. ഇവിടെ രക്ഷപ്പെട്ടവരെ മോചിപ്പിക്കുകയും രക്ഷപ്പെടാത്തവരെ നിത്യജ്വാലകളിലേക്ക് എറിയുകയും ചെയ്യും. ദൈവത്തിന്റെ അന്ത്യ വിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡിയസ് ഇറേയിൽ പ്രതിപാദിക്കുന്നത്.
Also Read: എത്ര വെട്ടികൂട്ടിയിട്ടും ദൈർഘ്യത്തിൽ ഒന്നാമൻ തന്നെ: രൺവീർ സിംഗിൻ്റെ ധുരന്ധറിന് പുത്തൻ റെക്കോർഡ്
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സിനിമയുടെ തിരക്കഥ ഒരുക്കിയതും സംവിധായകനായ രാഹുൽ​ആണ്. കലാസംവിധാനം ജ്യോതിഷ് ശങ്കറും ഛായാഗ്രഹണം ഷെഹ്‌നാദ് ജലാലും, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലിയും സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്തും സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആറും നിർവ്വഹിച്ചിരിക്കുന്നു.
Also Read: പ്രായം 50നോട് അടുക്കുന്നു; മീനയുടെ ലുക്കിനും സ്വരത്തിനും ഇന്നും ചെറുപ്പം, ചിത്രങ്ങൾ
ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ഡീയസ് ഈറെ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: എനിക്കും മമ്മൂക്കക്കും മാത്രമേ അതുള്ളൂ; നടിയുടെ സംസാരം കേട്ട് ചിരിയടക്കാനാവാതെ മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us