/indian-express-malayalam/media/media_files/2025/10/30/dies-irae-malayalam-movie-review-2025-10-30-16-38-41.jpg)
Dies Irae OTT Release Date & Platform: ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’ ഒടിടിയിലേക്ക്. ഹൊറർ ത്രില്ലർ ചിത്രമായ ‘ഡീയസ് ഈറേ’യിൽ ഗംഭീര പ്രകടനമാണ് പ്രണവ് കാഴ്ച വച്ചിരിക്കുന്നത്.
Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
‘ഡീയസ് ഇറേ’ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാൽ ലാറ്റിനിൽ ഉഗ്ര കോപത്തിന്റെ ദിനം എന്നർത്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉൽഭവത്തെക്കുറിച്ചും അവകാശത്തിലും തർക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയിൽ വിവരിക്കുന്നത്. ഇവിടെ രക്ഷപ്പെട്ടവരെ മോചിപ്പിക്കുകയും രക്ഷപ്പെടാത്തവരെ നിത്യജ്വാലകളിലേക്ക് എറിയുകയും ചെയ്യും. ദൈവത്തിന്റെ അന്ത്യ വിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡിയസ് ഇറേയിൽ പ്രതിപാദിക്കുന്നത്.
Also Read: വെനീസിൽ കറങ്ങി ശാലിനിയും അജിത്തും കുട്ടികളും; ;ചിത്രങ്ങൾ
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സിനിമയുടെ തിരക്കഥ ഒരുക്കിയതും സംവിധായകനായ രാഹുൽ​ആണ്. കലാസംവിധാനം ജ്യോതിഷ് ശങ്കറും ഛായാഗ്രഹണം ഷെഹ്‌നാദ് ജലാലും, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലിയും സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്തും സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആറും നിർവ്വഹിച്ചിരിക്കുന്നു.
View this post on InstagramA post shared by JioHotstar malayalam (@jiohotstarmalayalam)
ജിയോ ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഡിസംബർ 5ന് ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Also Read: അഞ്ചാം വയസ്സിൽ ലോക റെക്കോർഡ്; ബുദ്ധിശക്തിയിൽ അച്ഛനെ വെല്ലും അല്ലു അർഹ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us