scorecardresearch

ആ തള്ളയ്ക്ക് പ്രാന്താടാ; അന്ന് ജീവനും കൊണ്ട് ഓടിയത് സിദ്ദിഖ്, ഇന്ന് പ്രണവ്

Viral Crossover Meme: പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറെയും സിദ്ദിഖ് ലാൽമാരുടെ ഇൻ ഹരിഹർ നഗറും തമ്മിലുള്ളൊരു സാമ്യം ചൂണ്ടികാണിക്കുകയാണ് ട്രോളന്മാർ

Viral Crossover Meme: പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറെയും സിദ്ദിഖ് ലാൽമാരുടെ ഇൻ ഹരിഹർ നഗറും തമ്മിലുള്ളൊരു സാമ്യം ചൂണ്ടികാണിക്കുകയാണ് ട്രോളന്മാർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dies Irae Meets In Harihar Nagar

സിനിമകൾ വെള്ളിത്തിരയിൽ അവസാനിക്കുമ്പോൾ, പ്രേക്ഷകരുടെ ഭാവനയിൽ അതൊരു പുതിയ ലോകമായി വളരുന്ന കാഴ്ച ഇന്ന് സോഷ്യൽ മീഡിയയിൽ പ്രകടമായി കാണാം. സിനിമാ പ്രേമികൾ സ്വന്തമായി 'മൾട്ടിവേഴ്സുകൾ' സൃഷ്ടിച്ച് കഥാപാത്രങ്ങൾക്ക് തുടർച്ചകളും പുതിയ കഥകളുമൊക്കെ നൽകുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണ് ഇപ്പോൾ. 

Advertisment

Also Read: ഡീയെസ് ഈറെയിലെ ആ അമ്മയ്ക്ക് ഒടുവിൽ എന്ത് സംഭവിച്ചു? പിക്ചർ അഭി ബാക്കി ഹെ എന്ന് ട്രോളന്മാർ

വിവിധ സിനിമകളിലെ കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച്, രസകരമായ ഒരു പുതിയ കഥയോ തുടർച്ചയോ കണ്ടെത്തുക എന്നതാണ് ഈ ട്രെൻഡിന്റെ കാതൽ.

ഇപ്പോഴിതാ, പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറെയും സിദ്ദിഖ് ലാൽമാരുടെ ഇൻ ഹരിഹർ നഗറും തമ്മിലുള്ളൊരു സാമ്യം ചൂണ്ടികാണിക്കുന്ന ട്രോളാണ് വൈറലാവുന്നത്. 

Also Read: ഇതെന്റെ മധുരപ്രതികാരം; അന്ന് കരയിപ്പിച്ച് ഇറക്കിവിട്ട പൊലീസ് സ്റ്റേഷനു മുന്നിൽ ഉദ്ഘാടകയായി രേണു സുധി

ഇൻ ഹരിഹർ നഗറിൽ നായികയുടെ മുത്തശ്ശിയായി എത്തുന്ന ഫിലോമിനയെ 'കുപ്പിയിലാക്കാൻ' നടൻ സിദ്ദിഖ് പോവുന്നൊരു സീനുണ്ട്. എന്നാൽ, തന്നെ  അക്രമിക്കാൻ വരികയാണെന്ന് സിദ്ദിഖിന്റെ കഥാപാത്രമായ ഗോവിന്ദൻകുട്ടി എന്നു കണ്ട് വെട്ടുകത്തിയും കൊണ്ട് ആ കഥാപാത്രത്തെ നേരിടുകയാണ് ഫിലോമിന. ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് വന്ന് കൂട്ടുകാരോട് 'ആ തള്ളയ്ക്ക് പ്രാന്താടാ' എന്നു പറയുന്ന സിദ്ദിഖ് കഥാപാത്രത്തിന്റെ ഡയലോഗ് ഇന്നും സോഷ്യൽ മീഡിയ മീമുകളിൽ സജീവമാണ്.

Also Read: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന; മലയാളത്തിന്റെ അഭിമാന താരമെന്ന് വിദ്യാഭ്യാസമന്ത്രി

ഇപ്പോഴിതാ, പ്രണവിന്റെ ഡീയസ് ഈറെയിലെ ഒരു രംഗത്തിന് ഈ സീനുമായുള്ള സമാനത കണ്ടെത്തി രസകരമായൊരു ട്രോൾ വീഡിയോ ഒരുക്കിയിരിക്കുകയാണ്.  'ഡീയസ് ഈറെ'യുടെ ക്ലൈമാക്സ് സീനിൽ പ്രണവിനെ നടി ജയ കുറുപ്പ് ആക്രമിക്കുന്നൊരു സീനുണ്ട്. ഈ രംഗമാണ് ഇൻ ഹരിഹറുമായി ട്രോളന്മാർ ബന്ധിപ്പിച്ചിരിക്കുന്നത്. 

ഈ രണ്ട് രംഗങ്ങളിലെയും പ്രായമായ സ്ത്രീകൾ യുവാക്കളെ ആക്രമിക്കാൻ ശ്രമിക്കുന്ന സമാന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ട്രോളന്മാർ ഈ സിനിമകളെ ഒരുമിപ്പിക്കുന്നത്. 'ഇൻ ഹരിഹർ നഗറി'ലെ മുത്തശ്ശിയുടെ മറ്റൊരു രൂപമാണ് 'ഡീയസ് ഈറെ' യിലെ മുത്തശ്ശി എന്ന രസകരമായൊരു മൾട്ടിവേഴ്‌സ് കഥയാണ് ട്രോൾ വീഡിയോകൾ നൽകുന്നത്.

'ഇതൊക്കെ പടച്ചുവിടുന്നവനെ' സമ്മതിക്കണം എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്. 

സിനിമയുടെ യുക്തിക്കപ്പുറം, കഥാപാത്രങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകി പ്രേക്ഷകർ സ്വന്തം ഇഷ്ടാനുസരണം സിനിമകളെ ആഘോഷിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ പുതിയ സോഷ്യൽ മീഡിയ ട്രെൻഡ്.

Also Read: എനിക്ക് മെസ്സിയെക്കാളും വലുത് നവ്യയാ, അതാ ഞാനിങ്ങു പോന്നത്; സദസ്സിനെ ചിരിപ്പിച്ച് ധ്യാൻ

AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: